പുല്‍പള്ളി: സര്‍ക്കാര്‍ പ്രഖ്യാപിച്ച തുച്ഛമായ ഓണറേറിയം പോലും ഇതുവരെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ആശാവര്‍ക്കേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) പുല്‍പള്ളി ഏരിയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഇതിന് മുന്നോടിയായി ജൂലൈ രണ്ടിന് പുല്‍പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 600 രൂപ വീതം ഓണറേറിയം നല്‍കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം 2011 ഏപ്രില്‍ മുതല്‍ ഓണറേറിയം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, 2011 ഏപ്രില്‍ മുതല്‍ ഓണറേറിയം കുടിശ്ശികയാണ്. ഈ തുക ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം.
കണ്‍വെന്‍ഷന്‍ സി.ഐ.ടി.യു പുല്‍പള്ളി ഏരിയാ സെക്രട്ടറി ഇ.കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോമള രമേശ് അധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്‍റ് പി.എസ്. ജനാര്‍ദനന്‍, എം.കെ. വിലാസിനി, അന്നക്കുട്ടി മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കോമള രമേശ് (പ്രസി.), സുമ രാജീവ് (വൈ. പ്രസി.), അന്നക്കുട്ടി മോഹനന്‍ (സെക്ര.), ഫിലോമിന ജോണ്‍ (ജോ. സെക്ര.), മേരി തോമസ് (ട്രഷ.).
നിങ്ങളുടെ അഭിപ്രായങ്ങള്‍