മാനന്തവാടി: കല്‍പറ്റ റെയ്ഞ്ചിന് കീഴിലെ പന്തിപ്പൊയില്‍, താന്തിയോട് എന്നിവിടങ്ങളിലെ എ.കെ.എസിന്‍െറ ഭൂമി കൈയേറ്റം ഒഴിപ്പിച്ചു. 146 ആദിവാസികളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കുടിലുകള്‍ പൊളിച്ചുനീക്കി. പന്തിപ്പൊയിലില്‍നിന്ന് 91 പുരുഷന്മാരെയും 20 സ്ത്രീകളെയും, താന്തിയോട് 33 പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് അറസ്റ്റ് ചെയ്തത്. സൗത് വയനാട് ഡി.എഫ്.ഒ പി. ധനേഷ്കുമാര്‍, കല്‍പറ്റ റെയ്ഞ്ച് ഓഫിസര്‍ വിപിന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സഹായത്തോടെ വെള്ളിയാഴ്ച രാവിലെയായിരുന്നു നടപടി. വൈകുന്നേരത്തോടെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി. 98 പേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍