രണ്ട് കുടുംബങ്ങള്‍ക്ക് കെ.എം.സി.സി ചികില്‍സാ സഹായം തേടുന്നു

ദോഹ: ചികില്‍സക്ക് പണമില്ലാതെ ദുരിതത്തിലായ രണ്ട് കുടുംബങ്ങള്‍ക്കായി കെ.എം.സി.സി സഹായം തേടുന്നു. കോഴിക്കോട്, പേരാമ്പ്ര തുറയൂരിലുള്ള പുനത്തില്‍ നസീറുദ്ദീന്‍െറ മകന്‍ ഒരു വയസ്സുള്ള മുഹമ്മദ് അയാന്‍ എന്ന മൂകനും ബധിരനുമായ കുട്ടിയാണ് സഹായം തേടുന്ന ഒരാള്‍. ഈ കുട്ടിയുടെ അടിയന്തിര ശസ്ത്രക്രിയക്ക് 12 ലക്ഷം രൂപയാണ് ചെലവ്. പേരാമ്പ്ര, ചങ്ങരോട്ട·് പഞ്ചായത്തിലെ തെരുവ·് ഇബ്രാഹിമിന്‍െറ മകന്‍ അബ്ദുര്‍റസാഖി (23)ന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കും പേരാമ്പ്ര മണ്ഡലം കെ.എം.സി സി സഹായം തേടുന്നുണ്ട്. 20 ലക്ഷം രൂപയാണ് ഇതിന് കണക്കാക്കുന്ന ചെലവ്. സന്മനസ്സുള്ളവര്‍ സഹായം ചെയ്ത് സഹകരിക്കണമെന്ന് പേരാമ്പ്ര കെ.എം.സി.സി സഹായ സമിതി അഭ്യര്‍ഥിച്ചു. കോഴിക്കോട് ജില്ലാ കെ എം.സി.സി വൈസ്പ്രസിഡന്‍റ് പുതുക്കുടി അബൂബക്കര്‍ (ചെയര്‍.), പേരാമ്പ്ര മണ്ഡലം കെ.എം.സി.സി പ്രസിഡന്‍്റ് ബഷീര്‍ ടി പി (കണ്‍.), പേരാമ്പ്ര മണ്ഡലം കെ.എം.സി.സി സെക്രട്ടറി മൊയ്തു പുറമണ്ണില്‍ (ട്രഷ.) എന്നിവരാണ് സമിതി ഭാരവാഹികള്‍. വിവരങ്ങള്‍ക്ക്: 55533271, 557181361, 55125103.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus