അല്‍ ഖര്‍ജില്‍നിന്ന് ഉംറക്ക് പുറപ്പെട്ട യു.പി സ്വദേശിയെ മൂന്നുമാസമായി കാണാനില്ലPublished on Sat, 06/30/2012 - 09:36 ( 46 weeks 2 days ago)
റിയാദ്: നാട്ടില്‍നിന്ന് വിവാഹം കഴിഞ്ഞത്തെിയതിന്‍െറ പിറ്റേ ആഴ്ച ഉംറക്ക് പുറപ്പെട്ട യു.പി സ്വദേശിയെ കുറിച്ച് മൂന്നുമാസത്തോളമായി വിവരമില്ല. അല്‍ ഖര്‍ജില്‍ അലങ്കാര തുന്നല്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍, ടിക്കായത്ത് ഗഞ്ച്, മഹ്സാന്ദ് സ്വദേശി സൈഫ് അഹ്മദിനെ (30) യാണ് കഴിഞ്ഞ ഏപ്രില്‍ 11 മുതല്‍ കാണാതായത്. അവധിയില്‍ നാട്ടിലായിരിക്കെ വിവാഹം കഴിഞ്ഞ സൈഫ് ഏപ്രില്‍ നാലിനാണ് തിരിച്ചത്തെിയത്. ഉംറ നിര്‍വഹിക്കാനും ജിദ്ദയില്‍ അലങ്കാര തുന്നല്‍ മെഷീന്‍ പുതിയത് വാങ്ങാനുമായാണ് ഏപ്രില്‍ 11ന് ജിദ്ദയിലേക്ക് പുറപ്പെട്ടത്. ജിദ്ദയിലുള്ള സുഹൃത്തിന്‍െറ അടുത്തത്തെിയ യുവാവ് അന്ന് വൈകീട്ടു തന്നെ മക്കയിലേക്ക് പുറപ്പെട്ടു. ഉംറ നിര്‍വഹിച്ച് തിരിച്ചത്തൊമെന്ന് സുഹൃത്തിനോട് പറഞ്ഞ് അവിടം വിട്ട സൈഫ് പിറ്റേ ദിവസം വൈകുന്നേരമായിട്ടും തിരിച്ചത്തൊതായപ്പോള്‍ ഫോണില്‍ വിളിച്ചുനോക്കി. മൊബൈല്‍ഫോണ്‍ പ്രവര്‍ത്തന രഹിതമായിരുന്നു. മക്കയിലും ജിദ്ദയിലുമായി വ്യാപക അന്വേഷണം നടത്തിയിട്ടും ഒരു വിവരവുമില്ല. റിയാദിലും അല്‍ ഖര്‍ജിലും അന്വേഷണം തുടര്‍ന്നെങ്കിലും ഒരു തുമ്പും കിട്ടിയില്ല. വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രമാണ് വധു നിഗാര്‍ ഫാത്തിമയോടൊപ്പം സൈഫ് കഴിഞ്ഞത്. അപ്പോഴേക്കും അവധി കഴിഞ്ഞ് മടങ്ങുകയായിരുന്നു. അതിനിടയില്‍ ജിദ്ദയില്‍ ഒരു ഇന്ത്യക്കാരന്‍െറ മൃതദേഹം അജ്ഞാത നിലയില്‍ കിടക്കുന്നതായുള്ള വാര്‍ത്തയറിഞ്ഞ് ആകുലതയിലാണ് ബന്ധുക്കള്‍. അല്‍ ഖര്‍ജിലുള്ള ബന്ധു ഉബൈദിന്‍െറ നേതൃത്വത്തില്‍ വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യ നിഗാറും സൈഫിന്‍െറ മാതാപിതാക്കളും റിയാദിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരേയും നേരിട്ട് വിളിച്ചു സഹായം തേടിയിരിക്കുകയാണ്. ഒ.ഐ.സി.സി കൊല്ലം ജില്ല പ്രസിഡന്‍റ് ജലാല്‍ മൈനാഗപ്പള്ളി സഹായത്തിന് രംഗത്തുണ്ട്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉബൈദ് (0547219724), ജലാല്‍ മൈനാഗപ്പള്ളി (0509325129) എന്നിവരെ ബന്ധപ്പെടണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. അഞ്ചു വര്‍ഷമായി സൗദിയിലുള്ള സൈഫ് മൂന്നു വര്‍ഷം റിയാദിലായിരുന്നു. ശേഷമാണ് അല്‍ ഖര്‍ജിലേക്ക് പോയത്. |

നിങ്ങളുടെ അഭിപ്രായങ്ങള്‍