മസ്ജിദുന്നബവി വിപുലീകരണത്തിന് ബൃഹദ്പദ്ധതി
Published on Sat, 06/30/2012 - 09:35 ( 46 weeks 11 hours ago)
അബ്ദുറഹ്മാന് തുറക്കല്‍
മക്ക ഹറമില്‍ സേവനത്തിന് 4131 പേര്‍
ജിദ്ദ: പ്രവാചകന്‍െറ പള്ളിയിലത്തെുന്ന സന്ദര്‍ശകള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായി മദീന ഹറം വിപുലീകരണത്തിന് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഉത്തരവിട്ടു. മക്കാ ഹറമിന്‍െറ വിപുലീകരണത്തിന് അനുസൃതമായി 16 ലക്ഷം സന്ദര്‍ശകരെ ഉള്‍ക്കൊള്ളാനാവും വിശാലമായ വികസനത്തിനാണ് നിര്‍ദേശമെന്ന് വാര്‍ത്ത പുറത്തുവിട്ട സൗദി ധനമന്ത്രി ഡോ. ഇബ്രാഹീം അല്‍ അസ്സാഫ് വ്യക്തമാക്കി.
ആദ്യഘട്ട വികസനത്തില്‍ എട്ടുലക്ഷം പേര്‍ക്കാണ് സൗകര്യമൊരുക്കുക. രണ്ടും മൂന്നുംഘട്ടങ്ങളിലായി കിഴക്കും പടിഞ്ഞാറും മുറ്റങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതോടെ വീണ്ടുമൊരു എട്ടു ലക്ഷത്തിനു കൂടി സൗകര്യമൊരുങ്ങും. വര്‍ഷം തോറും ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രമാതീതമായ വര്‍ധനവിനെ ഉള്‍ക്കൊള്ളാനാവുന്ന വിധത്തിലുള്ള വിശാലമായ വികസനപ്രവര്‍ത്തനങ്ങളാണ് അബ്ദുല്ല രാജാവ് പ്രത്യേക താല്‍പര്യമെടുത്ത് ആരംഭിച്ചിട്ടുള്ളത്. മക്ക മസ്ജിദുല്‍ ഹറാം ചരിത്രത്തിലെ ഏറ്റവും വലിയ വികസനമാണ് ഇപ്പോള്‍ നടപ്പിലാക്കിവരുന്നത്. മസ്ജിദുല്‍ഹറാം, സഫ-മര്‍വക്കിടയിലെ മസ്ആ, ജംറകള്‍ എന്നിവയുടെ വികസനത്തിനു പുറമെ മക്കയിലെ നഗരവത്കരണവും ത്വരിതപ്പെടുത്തുന്നുണ്ട്. ഹറമൈന്‍ റെയില്‍ നിര്‍മാണവും പുതിയ വികസനഘട്ടത്തിലാണ്.
വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ പ്രവാഹം കൂടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കരമാര്‍ഗമുള്ള ഉംറ തീര്‍ഥാടകരുടെ വരവ് ശക്തിപ്പെട്ടിട്ടുണ്ട്. 400 ഓളം ബസുകളിലായി 24000 തോളം തീര്‍ഥാടകര്‍ തബൂക്കിലെ ഹാലത് അമാര്‍ ചെക്ക് പോസ്റ്റിലൂടെ പുണ്യ ഭൂമിയിലത്തെിയതായാണ് കണക്ക്. ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. രാജ്യത്തിന്‍െറ മറ്റ് അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലൂടെയും തീര്‍ഥാടകരുടെ വരവ് കൂടിയിട്ടുണ്ട്. വരും ദിവസങ്ങളിലായി കൂടുതല്‍ പേര്‍ എത്തുമെന്നാണ് പ്രതീക്ഷ. സിറിയ ഒഴിച്ച് മറ്റെല്ലാ അറബ് രാജ്യങ്ങളില്‍ നിന്നും തീര്‍ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. വേനലവധിയിലെ ഉംറ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് മസ്ജിദുല്‍ ഹറാമില്‍ സേവനത്തിനായി 4131 പേരെ നിയോഗിച്ചിട്ടുണ്ട്. റമദാനില്‍ ഇവരുടെ എണ്ണം 6000 കവിയും. വ്യത്യസ്ത ഷിഫ്റ്റുകളിലായി തീര്‍ഥാടകര്‍ക്ക് മുഴുസമയ സേവനത്തിനായി ഇരുഹറം കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ടെന്ന് ഇരുഹറം കാര്യാലയ വക്താവ് അഹ്മദ് അല്‍മന്‍സൂരി വ്യക്തമാക്കി. പ്രായം കൂടിയവരും രോഗികളും വികലാംഗരുമായവര്‍ക്ക് 5521 ഉന്തുവണ്ടികളും ഒരുക്കിയിട്ടുണ്ട്. വേനലില്‍ തീര്‍ഥാടകര്‍ക്ക് ചൂടിന് ആശ്വാസം പകരാന്‍ 250 ഫാനുകള്‍ പുറത്തെ മുറ്റങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. വികലാംഗകരും രോഗികളുമായവര്‍ക്ക് 18 പ്രവേശന കവാടങ്ങള്‍ പ്രത്യേകമായി നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍