ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം പാകിസ്താന്‍ ജയിലില്‍നിന്ന് മോചിതനായ സുര്‍ജിത് സിങ്ങിനെ ചാരപ്രവര്‍ത്തനത്തിനായി പാകിസ്താനിലേക്ക് അയച്ചിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിങ് വ്യക്തമാക്കി. സുര്‍ജിത് സിങ് റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് (റോ) ഏജന്റായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച പാക് ജയിലില്‍നിന്ന് മോചിതനായി ഇന്ത്യയിലെത്തിയ സുര്‍ജിത്, തന്നെ പാകിസ്താനിലേക്ക് ചാരപ്രവര്‍ത്തനായി അയച്ചതാണെന്ന് വെളിപ്പെടുത്തിയിരുന്നു. 1980 ലാണ് ചാരപ്രവര്‍ത്തനം നടത്തി എന്ന കുറ്റത്തിന് സുര്‍ജിതിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. പാക് കോടതി 85 ല്‍ സുര്‍ജിതിന് വധശിക്ഷ വിധിച്ചു. 89ല്‍ പാക് പ്രസിഡന്റ് ഗുലാം ഇസ്ഹാഖ് ഖാന്‍ ശിക്ഷ ജീവപര്യന്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍