12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

സരബ്ജിത്തിന്റെ മോചനം: പാക് ജനതയുടെ പിന്തുണതേടി സല്‍മാന്‍ ഖാന്‍

സരബ്ജിത്തിന്റെ മോചനം: പാക് ജനതയുടെ പിന്തുണതേടി സല്‍മാന്‍ ഖാന്‍

മുംബൈ: ലാഹോര്‍ ജയിലില്‍ 22 വര്‍ഷമായി വധശിക്ഷ കാത്തുകഴിയുന്ന സരബ്ജിത് സിങ്ങിനെ മോചിപ്പിക്കുന്നതിന് പാക് ജനതയോട് പിന്തുണയപേക്ഷിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ രംഗത്ത്. സരബ്ജിതിനെ സഹായിക്കാനുള്ള തന്റെ ശ്രമത്തിന് സല്‍മാന്‍ ട്വിറ്ററിലാണ് പിന്തുണ തേടിയത്. പാക് ജനതയോടും മാധ്യമങ്ങളോടും സര്‍ക്കാറിനോടും പ്രസിഡന്റ് സര്‍ദാരിയോടുമായാണ് അഭ്യര്‍ഥന. നിങ്ങളുടെ സ്വന്തം കാര്യത്തിലെന്നപോലെ അഭ്യര്‍ഥനയെ കരുതണമെന്നും എഴുതുന്നു. സരബ്ജിതിന്റെ സഹോദരിയുടെ ഒരു ചിത്രം കാണാനിടവന്നതുമുതല്‍ ഈ വിഷയത്തില്‍ ട്വീറ്റ് ചെയ്യാനാഗ്രഹിച്ചിരുന്നതായും സല്‍മാന്‍ വെളിപ്പെടുത്തി. അവരുടെ ചിത്രം തന്നില്‍ വിഷാദമുണ്ടാക്കി. സരബ്ജിതിനെ പഞ്ചാബിലെ വസതിയിലേക്ക് തിരിച്ചയക്കണമെന്ന വ്യക്തിപരമായ അപേക്ഷ നിങ്ങള്‍ നെഞ്ചിലേറ്റുമെന്ന് കരുതുന്നതായി സല്‍മാന്‍ എഴുതി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com