Fri, 06/29/2012 - 23:30 ( 50 weeks 4 daysago)
അണ്ടര്‍ 19 ഏഷ്യാ കപ്പ്: ഇന്ത്യ-പാക് ഫൈനല്‍
(+)(-) Font Size
അണ്ടര്‍ 19 ഏഷ്യാ കപ്പ്: ഇന്ത്യ-പാക് ഫൈനല്‍

ക്വാലാലംപുര്‍: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. വെള്ളിയാഴ്ച സെമി ഫൈനലില്‍ ശ്രീലങ്കക്കെതിരെ ആറു വിക്കറ്റിനായിരുന്നു ജയം. ഞായറാഴ്ച നടക്കുന്ന കലാശക്കളിയില്‍ ഇന്ത്യ പാകിസ്താനെ നേരിടും. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഏഴു വിക്കറ്റിന് 244 റണ്‍സെടുത്തു. 47.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. സെഞ്ച്വറി നേടിയ ക്യാപ്റ്റനും ഓപണറുമായ ഉന്‍മുക്ത് ചന്ദിന്റെ (116) പ്രകടനമാണ് ടീമിന് അനായാസ ജയം സമ്മാനിച്ചത്. അര്‍ധ സെഞ്ച്വറിയുമായി വിജയ് സോളും (54) മിന്നി.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus