ബര്‍ലിന്‍: ശരീരത്തിന് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടി ചേലാകര്‍മത്തിന് വിലക്ക് പ്രഖ്യാപിച്ച ജര്‍മനിയിലെ കോളോണ്‍ കോടതിക്കെതിരെ കടുത്ത പ്രതിഷേധമുയരുന്നു. ജര്‍മന്‍ വിദേശകാര്യ മന്ത്രി ഗെയ്ദൊ വെസ്റ്റര്‍വെല്‍ ഉള്‍പ്പെടെയുള്ളവര്‍ വിധിക്കെതിരെ രംഗത്തുവന്നു. മതസ്വാതന്ത്രൃം ഹനിക്കുന്നതാണ് കോടതി വിധിയെന്നും ചേലാകര്‍മം അശാസ്ത്രീയമായി നടത്തപ്പെടുന്നുണ്ടെങ്കില്‍ ശാസ്ത്രീയമായി നടത്താനുള്ള ബോധവത്കരണം നല്‍കുകയാണ് വേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിധി മതസ്വാതന്ത്രൃത്തിന്മേലുള്ള നാടകീയ കടന്നുകയറ്റമാണെന്ന് ജൂത കൗണ്‍സില്‍ കുറ്റപ്പെടുത്തി. കത്തോലിക്കാ ബിഷപ് ഹെന്റിക് മുസിന്‍ ഗോപ്പും വിധിയില്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ചേലാകര്‍മ നിരോധത്തിന് കോടതി ഉയര്‍ത്തുന്ന ന്യായീകരണം മണ്ടത്തമാണെന്ന് യു.എന്‍ മതസ്വാതന്ത്രൃ വിഭാഗം പ്രതിനിധി ഹീനര്‍ ബീലെഫ്ഫെല്‍റ്റ് ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍