വാഷിങ്ടണ്‍: പ്രസിഡന്റ് ബറാക് ഒബാമയുടെ ആരോഗ്യ പരിരക്ഷാ നിയമത്തിന് യു.എസ് സുപ്രീംകോടതിയുടെ പിന്തുണ. ഇത് നവംബറില്‍ വരാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് രാഷ്ട്രീയ മേല്‍ക്കൈ ലഭിക്കാന്‍സഹായിക്കുമെന്നാണ് സൂചന.
കുറഞ്ഞ വരുമാനമുള്ളവര്‍ക്കു വേണ്ടിയുള്ള പ്രത്യേക ആരോഗ്യപദ്ധതിയായ മെഡികെയ്ഡിന്റെ വ്യാപനം വേണമെങ്കില്‍ സ്റ്റേറ്റുകള്‍ക്ക് ഒഴിവാക്കാമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ സര്‍വ പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ബാധകമാക്കുന്ന നിയമമാണ് ഒബാമ ആവിഷ്കരിച്ചത്. ഇന്‍ഷുറന്‍സില്‍ ചേരാത്തവര്‍ക്ക് പിഴ ഉണ്ടാകുമെന്ന വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം, നിയമത്തോട് പ്രതിപക്ഷം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. താന്‍ ജയിച്ചാല്‍ നിയമം നിരോധിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി മിറ്റ് റോംനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍