മുംബൈ: ധര്‍മേന്ദ്ര-ഹേമമാലിനി ദമ്പതികളുടെ മകളും ബോളിവുഡ് നടിയുമായ ഇഷ ഡിയോളും ബിസിനസുകാരനായ ഭരത് തക്താനിയും വിവാഹിതരായി.
വെള്ളിയാഴ്ച രാവിലെ മുംബൈയിലെ ഇസ്കോണ്‍ ക്ഷേത്രത്തില്‍ ദക്ഷിണേന്ത്യന്‍ രീതിയിലായിരുന്നു വിവാഹം. ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. നീത ലുല്ല ഡിസൈന്‍ ചെയ്ത സ്വര്‍ണ നിറത്തിലുള്ള കാഞ്ചീപുരം സാരിയായിരുന്നു ഇഷയുടെ വേഷം. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, അഭയ് ഡിയോള്‍, പ്രീതി ദേശായ്, വിനോദ് ഖന്ന, മനോജ് കുമാര്‍, വൈജയന്തിമാല തുടങ്ങിയവര്‍ പങ്കെടുത്തു.
ഇഷയും ഭരതും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. നാളെ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടക്കുന്ന വിരുന്നില്‍ ബോളിവുഡിലെയും രാഷ്ട്രീയത്തിലെയും പ്രമുഖര്‍ പങ്കടെുക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍