പീരുമേട്: ദേശീയപാത 220 ല്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് ഫാസ്റ്റ് പെര്‍മിറ്റ് നല്‍കാനുള്ള ടൈം ഹിയറിങ് വെള്ളിയാഴ്ച ആരംഭിക്കും.
നെടുങ്കണ്ടം,കുമളി മേഖലകളില്‍ നിന്ന് ചങ്ങനാശേരി, കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന എട്ട് ബസുകള്‍ക്കാണ് പെര്‍മിറ്റ് ലഭിക്കുക.
കോട്ടയം-കട്ടപ്പന- തോവാള, മാവടി- ചങ്ങനാശേരി,ചങ്ങനാശേരി-പൊന്നാമല, കൊച്ചറ- കുമളി-ചങ്ങനാശേരി, കൊച്ചറ- കുമളി, ചങ്ങനാശേരി- ഇടിത്തില്ലം, മാവേലിക്കര- ചങ്ങനാശേരി, തൊടുപുഴ- മുണ്ടക്കയം-തേക്കടി, ചങ്ങനാശേരി-കുഴിത്തൊളു റൂട്ടുകളില്‍ ഓടുന്ന ഓര്‍ഡിനറി ബസുകള്‍ക്കാണ് ഫാസ്റ്റ് പെര്‍മിറ്റ് ലഭിക്കുന്നത്. കുമളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന 36 ബസുകളില്‍ 15 എണ്ണം ഇപ്പോള്‍ ഫാസ്റ്റായാണ് ഓടുന്നത്. കുമളിയില്‍ നിന്ന് രാവിലെ 6.45 മുതല്‍ കോട്ടയം റൂട്ടില്‍ 10.15 വരെയുള്ള എല്ലാ ബസുകളും ഫാസ്റ്റായി മാറും.
സ്കൂള്‍ സമയത്ത് ഓടുന്ന ബസുകള്‍ ഫാസ്റ്റായതോടെ വിദ്യാര്‍ഥികള്‍ യാത്രാ സൗകര്യമില്ലാതെ ക്ളേശിക്കുകയാണ്. വിദ്യാര്‍ഥികള്‍ നരക യാതന അനുഭവിക്കുമ്പോഴും പ്രശ്നത്തില്‍ ഇടപെടാന്‍ വിദ്യാര്‍ഥി സംഘടനകളും തയാറാകുന്നില്ളെന്ന് പരാതിയുണ്ട്.
സൂപ്പര്‍ഫാസ്റ്റ് പദവി ലഭിച്ചതിനാല്‍ മിനിമം കൂലി 10 രൂപ നല്‍കണം. ഇത് മറ്റു യാത്രക്കാര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നു.
സ്വകാര്യ ബസുകള്‍ ഫാസ്റ്റായതോടെ വിദ്യാര്‍ഥികളും യാത്രക്കാരും കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളെയാണ് ആശ്രയിക്കുന്നത്.
എന്നാല്‍, കുമളി ഡിപ്പോയില്‍ നിന്ന് ബസുകള്‍ റദ്ദാക്കുന്നത് പതിവാണ്. ഇതും യാത്രാക്ളേശത്തിന് കാരണമാകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍