തിരുവല്ല: കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണം അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. കേരള കോണ്‍ഗ്രസ് എമ്മിന് ഭരണത്തില്‍ അര്‍ഹമായ സ്ഥാനം ലഭിച്ചില്ളെങ്കില്‍ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ രാജിവെക്കാന്‍ തീരുമാനിച്ചതായി പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ജോ ഇലഞ്ഞിമൂട്ടിലും യൂത്ത്ഫ്രണ്ട് എം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജേഷും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
14 അംഗ കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയില്‍ കോണ്‍ഗ്രസിന് അഞ്ചും കേരള കോണ്‍ഗ്രസ് എമ്മിന് നാലും സീറ്റുകളാണുള്ളത്. ബി.ജെ.പി (മൂന്ന്), എല്‍.ഡി.എഫ് (സ്വത.-ഒന്ന്), സ്വതന്ത്രന്‍ (ഒന്ന്) എന്നിങ്ങനെയാണ് മറ്റു കക്ഷിനില.എന്നാല്‍, പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഒരംഗം വിട്ടുനിന്നതോടെ കക്ഷിനില തുല്യനിലയിലായ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എം മത്സരിക്കുകയും ബി.ജെ.പി പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.സി. തോമസ് പ്രസിഡന്‍റാകുകയും ചെയ്തു. ഇതേ തുടര്‍ന്ന് വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് കേരള കോണ്‍ഗ്രസ് എം മത്സരിച്ചില്ല. പകരം ബി.ജെ.പി വൈസ്പ്രസിഡന്‍റ് സ്ഥാനത്തിന് നാമനിര്‍ദേശം നല്‍കുകയും കോണ്‍ഗ്രസ് പിന്തുണയോടെ വിജയിക്കുകയുമായിരുന്നു. എന്നാല്‍, ആറ് മാസത്തിനുള്ളില്‍ ബി.ജെ.പിയെ അവിശ്വാസത്തിലൂടെ ഭരണത്തില്‍ നിന്ന് പുറത്താക്കാമെന്ന കോണ്‍ഗ്രസ് ധാരണ ഒന്നര വര്‍ഷമായിട്ടും നടപ്പാക്കാഞ്ഞതിനെ തുടര്‍ന്നാണ് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ച് കേരള കോണ്‍ഗ്രസ് എമ്മിന്‍െറ അംഗങ്ങള്‍ പ്രതിപക്ഷത്തിരിക്കാന്‍ തീരുമാനിച്ചതെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ധാരണ കോണ്‍ഗ്രസ് പുന$പരിശോധിച്ചില്ളെങ്കില്‍ ജൂലൈ അഞ്ചിന് അധികൃതര്‍ക്ക് കത്ത് നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്‍റ് കെ.എസ്. എബ്രഹാം,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തമ്പി കുന്നുകണ്ടത്തില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ബേബി മുളമൂട്ടില്‍, ബിന്‍സി ആരാമാംമൂട്ടില്‍, പഞ്ചായത്ത് അംഗം സുജ ജോണ്‍സണ്‍, യൂത്ത്ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്‍റ് ബിനു കുരുവിള, ബോസ് തെക്കേടം,ചെറിയാന്‍ സി. തോമസ് എന്നിവരും സംബന്ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍