12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

കൊല്ലം-പുനലൂര്‍ ബ്രോഡ്ഗേജ് പാത അവഗണനയില്‍

അടൂര്‍: കൊല്ലം-പുനലൂര്‍ ബ്രോഡ്ഗേജ് പാതയോടുള്ള ദക്ഷിണ റെയില്‍വേയുടെ അവഗണന തുടരുന്നു. മലയോരജില്ലക്കാര്‍ക്കും ഏറെ ഗുണകരമായ പാതയാണിത്. ഇതിലെ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യത്തിന് പരിഹാരമായില്ല.
പുനലൂര്‍ മുതല്‍ ചെങ്കോട്ടവരെ പാത ബ്രോഡ്ഗേജാക്കുന്ന ജോലി ഇഴയുകയാണ്. 2010 മേയ് 12നാണ് കേന്ദ്രമന്ത്രി ഇ. അഹമ്മദ് കൊല്ലം-പുനലൂര്‍ ബ്രോഡ്ഗേജ് പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തുടക്കത്തിലെ എട്ട് ട്രെയിനുകള്‍ മാത്രമാണ് ഇപ്പോഴും സര്‍വീസ് നടത്തുന്നത്. പകല്‍ മാത്രമാണ് സര്‍വീസുള്ളത്. ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് റെയില്‍പാതയുടെ പ്രയോജനം കൂടുതല്‍ ലഭിക്കുന്നത്.
കൊല്ലം വഴി തിരുവനന്തപുരം, നാഗര്‍കോവില്‍, കന്യാകുമാരിക്കും കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് വഴി അയല്‍ സംസ്ഥാനങ്ങളിലേക്കും വണ്ടി വേണമെന്നാണ് പ്രധാന ആവശ്യം. പുനലൂര്‍-ചെങ്കോട്ട പാതയുടെ പണി തീര്‍ന്നാല്‍ തിരുനെല്‍വേലി, തൂത്തുക്കുടി, മധുര, രാമേശ്വരം, ചെന്നൈ, സേലം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാം. ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുന്നതിനാല്‍ പുനലൂരില്‍നിന്ന് ചെങ്കോട്ട വഴി നിലവില്‍ ബസിലേ പോകാന്‍ കഴിയൂ. പുനലൂര്‍-ചെങ്കോട്ട പാതയുടെ നിര്‍മാണത്തില്‍ പാലങ്ങളുടെ ബലപ്പെടുത്തലും പുതിയവയുടെ നിര്‍മാണവും പലയിടത്തും മുടങ്ങിയ നിലയിലാണ്.
പത്തനംതിട്ട ജില്ലക്കാര്‍ക്ക് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ ആവണീശ്വരമാണ്. ആവണീശ്വരത്തുനിന്ന് ട്രെയിനില്‍ മണിക്കൂര്‍ സഞ്ചരിച്ചാല്‍ കൊല്ലം റെയില്‍വേസ്റ്റേഷനിലത്തൊം. കൊല്ലം-പുനലൂര്‍ ബ്രോഡ്ഗേജ് ലൈനില്‍ ഓടുന്ന ട്രെയിന് 15 ബോഗികളുണ്ടായിട്ടും തിരക്ക് അനുഭവപ്പെടുന്നുണ്ട്. അതേസമയം, സൗകര്യപ്രദമായ സമയത്തല്ല ട്രെയിനുകളെന്ന് ആക്ഷേപമുണ്ട്. ആവണീശ്വരം ആദര്‍ശ് (മാതൃക) റെയില്‍വേ സ്റ്റേഷനില്‍ കൊല്ലം വഴി പോകുന്ന എല്ലാ ദീര്‍ഘദൂര വണ്ടികളിലും യാത്ര ചെയ്യുന്നതിന് തത്കാല്‍ റിസര്‍വേഷന്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ലഭ്യമാണെങ്കിലും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടില്ല. ഓഫിസ്, സ്കൂള്‍ സമയങ്ങളില്‍ കൂടുതല്‍ വണ്ടികള്‍ ഓടിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com