ബെയ്ജിങ്: ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തന്‍െറ പെയ്ന്‍റിങ്ങുകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഒന്നില്‍പോലും സംബന്ധിക്കാന്‍ ചൈനയിലെ വിമത കലാകാരന്‍ ആയി വീവിക്ക് അനുമതിയില്ല. യാത്ര അടിസ്ഥാന മൗലികാവകാശമാണെന്നും വീവി എ.എഫ്.പി വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ ആയി വ്യക്തമാക്കി. നികുതി വെട്ടിപ്പ് നടത്തി എന്നാരോപിച്ചാണ് ചൈനീസ് അധികൃതര്‍ 55കാരനായ ഈ കലാകാരന് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ആയി വീവിയുടെ പാസ്പോര്‍ട്ട് അധികൃതര്‍ കണ്ടുകെട്ടിയിരിക്കുകയാണ്. ചൈനയുടെ തലതിരിഞ്ഞ നയനിലപാടുകള്‍ സാംസ്കാരിക മണ്ഡലത്തില്‍ മുരടിപ്പിന് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍