മൂവാറ്റുപുഴ: ഒളികാമറ വിവാദത്തത്തെുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ പതിവുപോലെ മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി ഓഫിസിലത്തെി. ബുധനാഴ്ച ഗോപിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ വിവരം സംസ്ഥാന സെക്രട്ടറി ഒൗദ്യോഗികമായി അറിയിച്ചിരുന്നു. രാവിലെ 11 മണിയോടെ ഏരിയാ കമ്മിറ്റി ഓഫിസായ എസ്തോസ് ഭവനില്‍ എത്തുമ്പോള്‍ ഓഫിസ് സെക്രട്ടറി മാത്രമാണുണ്ടായിരുന്നത്. കോട്ടമുറിക്കല്‍ എത്തിയെന്ന വിവരം പുറത്തുവന്നതോടെ ഏരിയാ സെക്രട്ടറി പോലും ഓഫിസ് പരിസരത്തത്തെിയില്ല. ഒൗദ്യോഗിക പക്ഷത്തെ പ്രമുഖനായ എം.എ. സഹീര്‍ മാത്രമാണ് ഓഫിസിലത്തെിയത്. ഒരുമണിക്കൂറോളം സെക്രട്ടറിയുടെ മുറിയില്‍ ഇരുന്ന കോട്ടമുറിക്കല്‍ പിന്നീട് മടങ്ങിപ്പോയി.
പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത് സംബന്ധിച്ച് പ്രതികരിക്കാന്‍ കഴിഞ്ഞ തിങ്കളാഴ്ച ഏരിയാ കമ്മിറ്റി ഓഫിസില്‍ വാര്‍ത്താസമ്മേളനം വിളിക്കാനുള്ള കോട്ടമുറിക്കലിന്‍െറ നീക്കം വി.എസ് പക്ഷത്തിന് നിര്‍ണായക ഭൂരിപക്ഷമുള്ള ഏരിയാകമ്മിറ്റി തടഞ്ഞിരുന്നു. ഗോപി എത്തിയാല്‍ തടയാന്‍ നിരവധി പ്രവര്‍ത്തകരും സംഘടിച്ചിരുന്നു.
ഇതത്തേതുടര്‍ന്ന് വീട്ടില്‍ വെച്ചായിരുന്നു വാര്‍ത്താസമ്മേളനം നടത്തിയത്. ഇതിനിടെ, പുറത്താക്കിയാലും താന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന് കോട്ടമുറിക്കല്‍ പറഞ്ഞിരുന്നു. ഇത് പാലിക്കുന്നുവെന്ന സന്ദേശം തന്നെ പിന്തുണക്കുന്നവരിലും ഒൗദ്യോഗിക പക്ഷ നേതാക്കളിലും എത്തിക്കുന്നതിനാണ് പുറത്താക്കിയിട്ടും പതിവുപോലെ ഓഫിസില്‍ എത്തിയതെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍