12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

പിഞ്ചുകുഞ്ഞ് കാരുണ്യം തേടുന്നു

ഇരിങ്ങാലക്കുട: കരളില്‍ കാന്‍സര്‍ ബാധിച്ച പിഞ്ചുകുഞ്ഞ് കാരുണ്യം തേടുന്നു. മുരിയാട് പഞ്ചായത്തിലെ 10 ാം വാര്‍ഡില്‍ പുല്ലൂര്‍ ഊരകം തരിമ്പനക്കല്‍ ഉല്ലാസിന്‍െറ മകള്‍ അളകനന്ദയാണ് (11 മാസം) ചികിത്സക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. ജനിച്ച നാള്‍ മുതല്‍ വയര്‍ വീര്‍ത്തുവന്ന ലക്ഷണത്തോടെ എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാരുടെ സഹായത്താലാണ് ചികിത്സ നടത്തിയത്. നാലുകീമോ തെറപ്പി കഴിഞ്ഞു. ഓപറേഷന്് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂലിപ്പണിക്കാരനാണ് ഉല്ലാസ്. പ്രായമായ അമ്മയും നഴ്സറിയില്‍ പഠിക്കുന്ന മറ്റൊരു കുട്ടിയും കൂടിയുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി. രാഘവന്‍മാസ്റ്റര്‍ ചെയര്‍മാനും മെമ്പര്‍ തോമസ് തത്തംപിള്ളി കണ്‍വീനറുമായി പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്‍െറ ഊരകം ശാഖയില്‍ 608 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങി. അളകനന്ദ ചികിത്സാ സഹായ നിധി, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് , ഊരകം ശാഖ, പി.ഒ. പുല്ലൂര്‍, ഊരകം 680683 എന്നാണ് വിലാസം. നമ്പര്‍-9656456046.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com