വടക്കാഞ്ചേരി: ഭൂമി കച്ചവടത്തിന്‍െറ പേരില്‍ ദമ്പതികളായ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതിന് കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് വടക്കാഞ്ചേരി മുന്‍ മണ്ഡലം പ്രസിഡന്‍റ് കുമരനെല്ലൂര്‍ നെല്ലൂര്‍ കുന്നാലില്‍ ബെന്നി (44), പരുത്തിപ്ര തെക്കേതില്‍ സജിത് അഹമ്മദ് (25) എന്നിവര്‍ക്കെതിരെയാണ് വടക്കാഞ്ചേരി പൊലീസ് കേസെടുത്തത്. വടക്കാഞ്ചേരിയിലെ ഡോക്ടര്‍മാരായ ബോബി ജോര്‍ജ്, സുജ ബോബി എന്നിവര്‍ക്ക് ആശുപത്രി സ്ഥാപിക്കുന്നതിന് പരുത്തിപ്രയില്‍ സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായി. ഇതു പരിഹരിക്കാന്‍ നാലുലക്ഷം ആവശ്യപ്പെടുകയായിരുന്നു. തുക തന്നില്ളെങ്കില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണി മുഴക്കിയതിനത്തെുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. ഓട്ടുപാറ സെന്‍ററില്‍ പാതയോരത്തോട് ചേര്‍ന്ന് സര്‍ക്കാര്‍ ഭൂമി കൈയേറി കെട്ടിടം പണിതതുള്‍പ്പെടെ നിരവധി കേസുകളും പരാതികളും ബെന്നിയുടെ പേരിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍