അഞ്ചരക്കണ്ടി: ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യ സാധനങ്ങള്‍ പിടിച്ചെടുത്തു. അഞ്ചരക്കണ്ടി, മമ്പറം എന്നീ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ സാധനങ്ങള്‍ പിടിച്ചെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് പരിശോധന ആരംഭിച്ചത്. പരിശോധനയില്‍ മമ്പറത്തെ ഒരു ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ഉടമക്ക് നിര്‍ദേശംനല്‍കി.
പല ഹോട്ടലുകളില്‍നിന്നും പഴകിയ ഇറച്ചിക്കറി, എണ്ണ പലഹാരങ്ങള്‍, ചോറ് എന്നിവയാണ് കണ്ടത്തെിയത്. ഹോട്ടലിന്‍െറ ചുറ്റുപാടുകള്‍ വൃത്തിഹീനമായിരുന്നുവെന്നും മഴക്കാലമായിട്ടും ശുചീകരണ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ളെന്നും അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുധീര്‍ ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപന്‍, വിജേഷ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍