കണ്ണൂര്‍: സ്റ്റേഡിയം കോര്‍ണറില്‍ സ്ളാബുകള്‍ പൊട്ടിത്തകര്‍ന്നു. ഇടറോഡിലെ സ്ളാബുകളാണ് ഏറെനാളായി തകര്‍ന്നുകിടക്കുന്നത്. ഇതുവഴി വാഹന ഗതാഗതം നിലച്ചിരിക്കയാണ്.
തകര്‍ന്ന സ്ളാബുകളില്‍ മരച്ചില്ലകളും ഫ്ളക്സ് ബോര്‍ഡുകളുടെ അവശിഷ്ടങ്ങളും ഇട്ട് മറച്ചിരിക്കുകയാണ്. ഇത് അപകടഭീഷണിയാവുന്നു. നിരന്തരം നൂറുകണക്കിന് വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന ഏറെ തിരക്കുപിടിച്ച വഴിയാണിത്. നഗരസഭയുടെ മൂക്കിനുതാഴെ നഗരമധ്യത്തിലെ വഴിയിലെ സ്ളാബുകള്‍ തകര്‍ന്നിട്ട് മാസങ്ങളായെങ്കിലും അധികൃതര്‍ കണ്ടില്ളെന്ന് നടിക്കുകയാണെന്നാണ് പരാതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍