ദുബൈ: വേനലവധിക്ക് കുളിര് തേടി വിദേശത്ത് പോകുന്നവരുടെ വീടുകളില്‍ മോഷണം നടത്തുന്ന വിരുതന്‍മാരെ കുടുക്കാന്‍ ഗുഗ്ള്‍ വലയുമായി ദുബൈ പൊലീസ് രംഗത്ത്. ഗൂഗ്ള്‍ മാപ്പിലൂടെ രാജ്യത്തിന്‍െറ ഭൂമിശാസ്ത്രപരമായ കിടപ്പ് പഠന വിധേയമാക്കി, വേനലവധിക്ക് മറ്റിടങ്ങളിലേക്ക് പോകുന്നവരുടെ വീടുകളെ അതത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കുകയാണ് ചെയ്യുന്നത്.
ഇതിനായി 723 മോണിറ്ററുകള്‍ ഘടിപ്പിക്കുമെന്ന് ദുബൈ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കേണല്‍ മുഹമ്മദ് നാസര്‍ അല്‍ റസൂഖി പറഞ്ഞു. ഇവയെ ദുബൈ പൊലീസിന്‍െറ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. സാധാരണ വേനലവധിക്കാലത്ത് പൂട്ടിയിട്ട വീടുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ചയും മറ്റ് കുറ്റകൃത്യങ്ങളും നടക്കുന്നത് കണക്കിലെടുത്താണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം നടത്തിയ പരീക്ഷണം വന്‍ വിജയമാവുകയും മോഷണം സംബന്ധിച്ച പരാതികള്‍ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തവണയും ഇത് നടപ്പാക്കുന്നത്.
അതേസമയം, ദുബൈയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനാലാണ് ഈ സംവിധാനം കൊണ്ടുവരുന്നതെന്ന ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. നഗരത്തിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ദുബൈ പൊലീസ് നല്‍കുന്ന സൗജന്യ സേവനമാണിത്. നിലവില്‍ വില്ലകള്‍ കേന്ദ്രീകരിച്ചുള്ള ഈ സേവനം താമസിയാതെ അപാര്‍ട്മെന്‍റുകളിലേക്കും വ്യാപിപ്പിക്കും. ഇതുമൂലം നഗരത്തിലെ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍