മനാമ: രാജ്യത്തെ ക്രമസമാധാനം തകര്‍ക്കുകയും അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ശക്തികള്‍ക്കെതിരായ പൊലീസിന്‍െറ ആസൂത്രിത നീക്കത്തില്‍ സ്ഫോടനങ്ങള്‍ നടത്തുന്നതിന് തയ്യാറാക്കിയ നിരവധി വക്തുക്കള്‍ കണ്ടെടുത്തു. രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ബോംബ് നിര്‍മാണത്തിന് ഒരുക്കിവെച്ച സാധന സാമഗ്രികള്‍ പിടിച്ചെടുത്തത്. രാജ്യ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടത്തെുന്നതെന്ന് പബ്ളിക് സെക്യൂരിറ്റി ചീഫ് മേജര്‍ ജനറല്‍ താരീഖ് ആല്‍ ഹസന്‍ പറഞ്ഞു.
അഞ്ച് ടണോളം സ്ഫോടക വസ്തുക്കളും 110 ലിറ്റര്‍ കെമിക്കലും പിടിച്ചെടുത്തവയില്‍പെടും. മാരക നാശങ്ങളുണ്ടാക്കാന്‍ വധിക്കുന്നതിനുമുതകുന്ന ഉഗ്ര പ്രഹര ശേഷിയുള്ളതുമാണ് സ്ഫോടക വസ്തുക്കള്‍. തീവ്രവാദികളുടെത് ഒറ്റപ്പെട്ട പ്രവര്‍ത്തനമായി കാണാനാകില്ളെന്നും ശരിയായ പരിശീലനവും പിന്തുണയും അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നുമാണ് സംഭവം തെളിയിക്കുന്നതെന്ന് പൊലീസ് മേധാവി വിശദീകരിച്ചു. നിരവധി വ്യക്തികളില്‍നിന്ന് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ സല്‍മാബാദ്, ഹമദ് ടൗണ്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയായിരുന്നു റെയിഡ്. പൊതു സ്ഥലങ്ങളില്‍നിന്ന് വിദൂരത്തായി സുരക്ഷിതമായിട്ടായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
സല്‍മാബാദില്‍ കണ്ടെടുത്ത വസ്തുക്കള്‍ എല്ലാ സംവിധാനങ്ങളുമുള്ള ഫാക്ടറിയില്‍ നിര്‍മിച്ചതും ഉഗ്ര പ്രഹര ശേഷിയുള്ളതുമാണ്. വന്‍ നാശനഷ്ടങ്ങള്‍ക്കും അനേകം ആളുകളുടെ മരണത്തിനും കാരണമാകാവുന്നതാണ് ഇതിന്‍െറ പ്രഹരം. വീടുകളില്‍ നിര്‍മിച്ചെന്ന് കരുതുന്ന വസ്തുക്കളും വീര്യമുള്ളതാണ്. വിദഗ്ധ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച പൈപ്പ് ബോംബുകളും കൂട്ടത്തിലുണ്ട്.
പിടിച്ചെടുത്ത സാധന സാമഗ്രികളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച നിരവധി പേരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. റാദി അലി റാദി അബ്ദുല്‍ റസൂന്‍, ജാഫര്‍ ഹുസൈന്‍ മുഹമ്മദ്യൂസുഫ് ഈദ്, ദാഫിര്‍ സാലേ അലി സാലേ എന്നിവരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 80008008 എന്ന പൊലീസിന്‍െറ ഹോട്ട്ലൈന്‍ നമ്പറില്‍ വിവരം അറിയിക്കണം. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കുറ്റവാളികളെ നിമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പൊലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍