വാഹനാപകടം: കുടുംബത്തിലെ ഏഴുപേര്‍ മരിച്ചുPublished on Fri, 06/29/2012 - 09:45 ( 46 weeks 4 days ago)
മദീന: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു. മഹ്ദ് ദഹബിലെ സുവൈറിഖിയ റോഡില്‍ ടെലിവിഷന്‍ കേന്ദ്രത്തിനടുത്താണ് ദാരുണമായ അപകടമുണ്ടായത്. ജിദ്ദയില്‍ നിന്നു വരുന്ന കുടുംബം സഞ്ചരിച്ച പിക്കപ്പ് വാന്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ നാലു പേര്‍ പുരുഷന്‍മാരും മൂന്നു പേര്‍ സ്ത്രീകളുമാണ്. ട്രക്ക് ഡ്രൈവര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ മഹ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍