അല്‍ബാഹ സയാമിസ് ഇരട്ടകളുടെ ശസ്ത്രക്രിയ മൂന്നു മാസത്തിനു ശേഷം

അല്‍ബാഹ സയാമിസ് ഇരട്ടകളുടെ ശസ്ത്രക്രിയ മൂന്നു മാസത്തിനു ശേഷം

റിയാദ്: സൗദി അറേബ്യയുടെ തെക്കന്‍മേഖലയിലെ അല്‍ബാഹയില്‍ നിന്നുള്ള സയാമിസ് ഇരട്ടകളായ ‘അല്‍വാരിദ’യെ വേര്‍പ്പെടുത്തുന്നതിന് തലസ്ഥാനത്തെ നാഷനല്‍ ഗാര്‍ഡ് ആസ്ഥാനത്തുള്ള കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി ഒരുങ്ങുന്നു. സൗദി ആരോഗ്യമന്ത്രിയും സയാമിസ് വേര്‍പ്പെടുത്തലില്‍ ചരിത്രം സൃഷ്ടിക്കുകയും ചെയ്ത ഡോ. അബ്ദുല്ല അര്‍റബീഅയുടെ നേതൃത്വത്തിലുള്ള വൈദ്യസംഘമാണ് ഇരട്ടകളുടെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തുക.
അബ്ദുല്ല രാജാവിന്‍െറ നിര്‍ദേശപ്രകാരം മെഡിക്കല്‍ സിറ്റിയുടെ പരിചരണത്തില്‍ വരുന്ന ഇരട്ടകളുടെ വേര്‍പ്പെടുത്തലുമായി ബന്ധപ്പെട്ട വൈദ്യസംഘം ഇന്നലെ സുദീര്‍ഘയോഗം ചേര്‍ന്നതായി ഡോ. റബീഅ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 44 ദിവസം പ്രായമായ ഇരട്ടകള്‍ക്ക് രണ്ട് പേര്‍ക്കും കൂടി നാല് കിലോ തൂക്കമാണുള്ളത്. ഇരട്ടകള്‍ എട്ട് കിലോ തൂക്കം എത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്തുക. ആരോഗ്യ നിലയും തൂക്കവും മെച്ചപ്പെടുന്നതിനാണ് ശസ്ത്രക്രിയ മൂന്ന് മാസത്തിന് ശേഷമാക്കി നിശ്ചയിച്ചത്.
‘അല്‍വാരിദ’ എന്ന് പേര്‍ വിളിക്കുന്ന ഇരട്ടകളുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വൈദ്യസംഘത്തിന്‍െറ വിലയിരുത്തല്‍. മൂത്രാശയം, ജനനേന്ദ്രിയം, ആമാശയത്തിന്‍െറ താഴ്ഭാഗം എന്നിവ ഒട്ടിപ്പിടിച്ച നിലയിലാണെങ്കിലും ശ്വാസകോശം, ഹൃദയം എന്നിവ വേറിട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാനാവുമെന്നാണ് വൈദ്യസംഘത്തിന്‍െറ പ്രതീക്ഷ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus