ന്യൂദല്‍ഹി: കയറ്റുമതിക്കാര്‍ക്ക് നല്‍കുന്ന വായ്പക്കുള്ള പലിശനിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 0.5 ശതമാനം കുറച്ചു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ഇതിന് പ്രാബല്യമുണ്ടാകും. ശനിയാഴ്ച ചേര്‍ന്ന ആസ്തി ബാധ്യതാ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ പ്രദീപ് ചൗധരി പറഞ്ഞു. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച ഇടക്കാല പണ വിനിയോഗ നയത്തില്‍ റിസര്‍വ് ബാങ്ക് കയറ്റുമതിക്കാര്‍ക്കുള്ള പുനര്‍ വായ്പാ പരിധി 15 ശതമാനത്തില്‍നിന്ന് 50 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കയറ്റുമതിക്കാര്‍ക്കുള്ള പലിശ നിരക്ക് കുറക്കാന്‍ എസ്.ബി.ഐ തീരുമാനമെടുത്തത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍