തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഫൈനല്‍ ബി.എ ഫലം പ്രസിദ്ധീകരിച്ചു. 77.5 ശതമാനമാണ് വിജയം. മൊത്തം രജിസ്റ്റര്‍ ചെയ്ത 7153 വിദ്യാര്‍ഥികളില്‍ 5541 പേരും വിജയിച്ചു. ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ (www.university of calicut.info) ലഭ്യമാണ്. സി.സി.എസ്.എസ് രീതിയിലുള്ള ആദ്യ ബാച്ചിന്റെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. റാങ്കും മാര്‍ക്കുമില്ലാത്ത ആദ്യ ബാച്ചാണിത്.
പ്രിന്റിങ് ടെക്നോളജി കോഴ്സിന് അപേക്ഷിക്കാം
പ്രിന്റിങ് ടെക്നോളജി വിഭാഗം നടത്തുന്ന അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പ്രിന്റിങ് ടെക്നോളജിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രീപ്രസ് ഓപറേഷന്‍, പ്രസ് ഓപറേഷന്‍, പോസ്റ്റ് പ്രസ് ഓപറേഷന്‍ എന്നീ മൂന്ന് വിഭാഗം കോഴ്സുകളാണ് ആരംഭിക്കുന്നത്. എസ്.എസ്.എല്‍.സിയാണ് യോഗ്യത. കോഴ്സ് കാലയളവ് ഒരു വര്‍ഷം. അപേക്ഷാ ഫീസ് 100 രൂപ (എസ്.സി/എസ്.ടി വിഭാഗം-50 രൂപ) നിശ്ചിത ഫീസ് ചലാനടച്ച് അപേക്ഷിച്ചാല്‍ കോഴ്സ് കോഓഡിനേറ്ററില്‍നിന്ന് അപേക്ഷാ ഫോറം ലഭിക്കും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും മറ്റ് വിശദ വിവരങ്ങളും സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. സര്‍വകലാശാല വെബ്സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം അപേക്ഷാ ഫീസടച്ച ചലാന്‍ രസീത് ചേര്‍ക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 14.
എം.സി.എ പരീക്ഷ
എം.സി.എ ഒന്നാം സെമസ്റ്റര്‍ റെഗുലര്‍/സപ്ലിമെന്ററി/പ്രത്യേക സപ്ലിമെന്ററി (2010 പ്രവേശം മുതല്‍, 2009ഉം അതിന് മുമ്പുമുള്ള പ്രവേശം) പരീക്ഷകള്‍ ജൂലൈ 11 മുതല്‍ നടക്കും. വിശദമായ ടൈംടേബ്ള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.
എം.ബി.എ വൈവ വോസി
എം.ബി.എ നാലാം സെമസ്റ്റര്‍ വൈവ വോസി ജൂലൈ രണ്ടിന് ആരംഭിക്കും.
പാഠാവലി, ക്വസ്റ്റ്യന്‍ബാങ്ക് വിതരണം
സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍ ബി.എ/ബി.കോം ഡിഗ്രി (ഓപണ്‍ സ്ട്രീം) പ്രവേശപരീക്ഷ 2012ന് എറണാകുളം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളിലെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പാഠാവലിയും ക്വസ്റ്റ്യന്‍ ബാങ്കും ജൂണ്‍ 30ന് രാവിലെ 10 മണി മുതല്‍ നാലുമണിവരെ ജി.വി.എച്ച്.എസ്.എസ് കുന്നുംപുറം എടപ്പള്ളി, ഏറണാകുളം, ജി.ടി.വി.എച്ച്.എസ്എസ് & ടി.ടി.ഐ ചാല തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. അപേക്ഷകര്‍ താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിച്ച് പാഠാവലിയും ക്വസ്റ്റ്യന്‍ബാങ്കും കൈപ്പറ്റേണ്ടതാണ്. 1. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് (ഫോട്ടോയില്‍ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തണം) 2. വയസ്സ്, എസ്.സി/എസ്.ടി വിഭാഗക്കാരാണെങ്കില്‍ ജാതി തെളിയിക്കുന്ന രേഖയുടെയും ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് 3. നിശ്ചിത ഫീസടച്ച ചലാന്‍ രസീത്, പ്രോ വൈസ് ചാന്‍സലര്‍ പ്രഫ. കെ. രവീന്ദ്രനാഥ് പ്രകാശനം ചെയ്തു. പ്രഫ. എം.ജി.എസ്. നാരായണന്‍ ഏറ്റുവാങ്ങി.


നിങ്ങളുടെ അഭിപ്രായങ്ങള്‍