|
ഡി.ആര്‍.എസ് അടിച്ചേല്‍പിക്കില്ലെന്ന് ഐ.സി.സി
![]() ക്വാലാലംപൂര്‍: വിവാദമായ ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തിന്റെ (ഡി.ആര്‍.എസ്) കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ (ബി.സി.സി.ഐ) നിര്‍ബന്ധിക്കാനില്ലെന്ന് ഐ.സി.സിയുടെ പുതിയ ചീഫ് എക്സിക്യൂട്ടിവ് ഡേവിഡ് റിച്ചാര്‍ഡ്സന്‍. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ഐക്യം വേണമെന്ന് ഐ.സി.സി ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്ക് അവരുടേതായ രീതിയില്‍ മുന്നോട്ടുപോവാമെന്ന് സ്ഥാനമേറ്റ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുമ്പോള്‍ വിവാദമുണ്ടാവുക സ്വാഭാവികം. എന്നാല്‍, സാവധാനം എതിര്‍പ്പ് മാറി. ഇതിനോട് എല്ലാവരും യോജിക്കുന്നതാണ് ഭൂഷണം. എന്നാല്‍, ആരുടെയെങ്കിലും മേല്‍ ഡി.ആര്‍.എസ് അടിച്ചേല്‍പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റിച്ചാര്‍ഡ്സന്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍