ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.
രാത്രി 8.15 മുതല്‍ ഒരു മിനിറ്റ് നേരം നീണ്ട ഭൂചലനത്തില്‍ നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ല. ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്‍െറ ചുറ്റുവട്ടത്തുള്ള പടിഞ്ഞാറേകല്ലട, കോതപുരം, പുന്നമൂട്, കാരാളിമുക്ക് തുടങ്ങിയ സ്ഥലങ്ങളിലും ചക്കുവള്ളി, കുമരഞ്ചിറ, പതാരം, ശൂരനാട്, മൈനാഗപ്പള്ളി, ശാസ്താംകോട്ട പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഇടിമുഴക്കം പോലെയുള്ള ശബ്ദം അന്തരീക്ഷത്തില്‍ മുഴങ്ങി. കട്ടിലില്‍ കിടന്നവര്‍ക്ക് തല കറങ്ങുന്നതായി അനുഭവപ്പെട്ടു. പാത്രങ്ങള്‍ കുലുങ്ങിമറിഞ്ഞു. അടുക്കിവെച്ചിരുന്ന തടിയും മറ്റും മറിഞ്ഞുവീണു. എന്താണ് സംഭവിച്ചതെന്ന് ഏറെനേരം കഴിഞ്ഞാണ് ആളുകള്‍ക്ക് മനസ്സിലായത്. കുന്നത്തൂര്‍ താലൂക്കിന്‍െറ പടിഞ്ഞാറന്‍മേഖലയില്‍ തെക്കുവടക്ക് എത്തിച്ച് ഭൂചലനം ഉണ്ടായതായാണ് വിവരം. ശാസ്താംകോട്ട ശുദ്ധജലതടാകത്തിന്‍െറ ചുറ്റുവട്ടത്ത് ഇതിന്‍െറ തീവ്രത കൂടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍