കണ്ണൂര്‍: നഗരസഭാ യോഗത്തിന്‍െറ മിനുട്സ് കാണാതാവുകയും പിന്നീട് വൈസ് ചെയര്‍മാന്‍െറ മുറിയില്‍ കണ്ടത്തെുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്താന്‍ നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരുടെയും വകുപ്പ് മേധാവികളുടെയും നേതൃത്വത്തില്‍ ഇന്നലെ നടന്ന യോഗത്തിലാണ് തീരുമാനം. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് യോഗം സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മിനുട്സ് ബുക് തന്‍െറ മേശപ്പുറത്തു നിന്ന് കണ്ടത്തെിയ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വൈസ് ചെയര്‍മാന്‍ സി. സമീര്‍ കഴിഞ്ഞ ദിവസം ചെയര്‍പേഴ്സന് കത്തു നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് ഇന്നലെ അടിയന്തര യോഗം വിളിച്ചുകൂട്ടിയത്. ഫയലുകള്‍ കാണാതാവുന്നത് നഗരസഭയില്‍ നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്ന ക്ളര്‍ക്കുമാര്‍ക്കെതിരെയും ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ ഓരോ വകുപ്പ് മേധാവികളും തയാറാകണമെന്നും യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ കൂട്ടായ പ്രവര്‍ത്തനമുണ്ടാകണമെന്ന് യോഗത്തില്‍ പങ്കെടുത്ത സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങള്‍ പറഞ്ഞു.
താവക്കര പുതിയ ബസ്സ്റ്റാന്‍ഡ് റോഡില്‍ വിളക്കു കാലുകള്‍ സ്ഥാപിക്കുകയും അവയില്‍ പരസ്യ ബോര്‍ഡുകള്‍ തൂക്കുകയും ചെയ്യുന്നത് സംബന്ധിച്ച് കഴിഞ്ഞ നഗരസഭാ ഭരണ സമിതി തീരുമാനമെടുത്ത യോഗത്തിന്‍െറ മിനുട്സാണ് നഗരസഭയില്‍ നിന്ന് അപ്രത്യക്ഷമായത്. പരസ്യ ബോര്‍ഡുകള്‍ സംബന്ധിച്ച് കോടതി വിധി വരുന്നതിനുള്ള സമയം അവസാനിക്കാനിരിക്കെയാണ് കോടതിയില്‍ ഹാജരാക്കാനുള്ള ഫയല്‍ അപ്രത്യക്ഷമായത്. ഫയലിനായി ദിവസങ്ങളോളം തിരഞ്ഞെങ്കിലും ഒടുവില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ സി. സമീറിന്‍െറ ഓഫിസ് മുറിയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.
കൗണ്‍സില്‍ യോഗത്തില്‍ ഒമ്പതു വിളക്കു കാലുകള്‍ സ്ഥപിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും 180 വിളക്കു കാലുകളാണ് കരാറുകാര്‍ സ്ഥാപിച്ചത്. എന്നാല്‍, യോഗതീരുമാനത്തിനു വിരുദ്ധമായി മുഴുവന്‍ വിളക്കു കാലുകളും സ്ഥപിക്കുന്നതിനുള്ള അധികാരം കരാറുകാര്‍ക്കാണെന്ന് മിനുട്സില്‍ അന്നത്തെ സെക്രട്ടറി അനുമതിയില്‍ എഴുതിച്ചേര്‍ത്തിരുന്നു. കരാറുകാരെ സഹായിക്കുന്നതിനായി ഫയല്‍ മുക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
അസുഖ ബാധിതനായി ആശുപത്രിയിലായ വൈസ് ചെയര്‍മാന്‍ സി. സമീര്‍ ഇന്നലെ യോഗത്തിനത്തെിയില്ല. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ. ഡി.ഒ. മോഹനന്‍, ടി.കെ. നൗഷാദ്, റോഷ്നി ഖാലിദ്, സെക്രട്ടറി വി.ആര്‍. രാജു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍