സലീം അഹ്മദ് ‘ഗള്‍ഫ് മാധ്യമം’ സന്ദര്‍ശിച്ചുPublished on Thu, 06/28/2012 - 12:50 ( 46 weeks 6 days ago)
![]() ജിദ്ദ: ഹ്രസ്വസന്ദര്‍ശനാര്‍ഥം ജിദ്ദയിലത്തെിയ പ്രശസ്ത സംവിധായകന്‍ സലീം അഹ്മദ് ‘ഗള്‍ഫ് മാധ്യമം’ സന്ദര്‍ശിച്ചു. ആദാമിന്‍െറ മകന്‍ അബു എന്ന സിനിമയുടെ അറബി ഡബ്ബിങ് ജോലികള്‍ ദുബായില്‍ പുരോഗമിച്ച് വരികയാണെന്നും ഹിന്ദി റീമേക്കിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞെന്നും സലീം അഹ്മദ് പറഞ്ഞു. ‘അബു’ന്‍െറ സ്വീകാര്യത തെളിയിക്കും വിധം അതിന്‍െറ ഗ്രന്ഥരൂപം ഉടനത്തെന്നെ മലയാളത്തില്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ‘ഗള്‍ഫ് മാധ്യമം’ എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം. ഇബ്രാഹീം, മൂസക്കുട്ടി വെട്ടിക്കാട്ടിരി, മുഹമ്മദ് ബാവ, സി.എന്‍.കെ നാസര്‍, ഇബ്രാഹീം ശംനാട്, പി.കെ. സിറാജ്് തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഷാജിമോന്‍ (ഗള്‍ഫ് കെയര്‍), മുസ്തഫ തോളൂര്‍, ബഷീര്‍ തൊട്ടിയന്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. |


നിങ്ങളുടെ അഭിപ്രായങ്ങള്‍