ബുറൈദ സ്കൂളില്‍ പുതിയ ഭരണസമിതിക്ക് അധികാരം കൈമാറി

ബുറൈദ: ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലെ പ്രഥമ ജനകീയകമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, വൈസ് ചെയര്‍മാന്‍ ഡോ. ശകീബ് ഇര്‍ഫാന്‍ എന്നിവരെ തെരഞ്ഞെടുത്ത നടപടിക്കും ഇതര അംഗങ്ങളുടെ ചുമതലയില്‍ നിലവില്‍ വന്ന സബ്കമ്മിറ്റികള്‍ക്കും ഒൗദ്യോഗികാംഗീകാരം. സൗദിയിലെ ഇന്ത്യന്‍ സ്കൂളുകളൂടെ നീരീക്ഷണ ചുമതലയുള്ള റിയാദ് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അശോക് വാര്യര്‍, സൗദി വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധി അബ്ദുല്‍അസീസ് എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ നിലവിലെ ചെയര്‍മാന്‍ പുതിയ ചെയര്‍മാന് അധികാരം കൈമാറി. ഡോ. സാകിറുദ്ദീന്‍, ഡോ.സയ്യിദ് ആരിഫ് പാഷ (അഡ്മിനിസ്ട്രേഷന്‍), ഡോ.നസീമുദ്ദീന്‍ (അക്കാദമിക്), ഡോ.മുഹമ്മദ് ആരിഫ് ബച്ച, ഡോ.റെജി ജോസഫ് (ഫിനാന്‍സ്) എന്നിവരുള്‍പ്പെട്ട സബ് കമ്മിറ്റികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. കണ്ണൂര്‍, തളിപ്പറമ്പ്, പട്ടുവം സ്വദേശിയായ മുഹമ്മദ് ബഷീര്‍ ‘ഖസീം സിമന്‍റ്സി’ല്‍ ഐ.ടി സപ്പോര്‍ട്ട് ഏഞ്ചിനിയറാണ്.
കഴിഞ്ഞ നോമിനേറ്റഡ് കമ്മിറ്റിയില്‍ അക്കാദമിക് ചുമതലയുള്ള അംഗമായിരുന്നു. ഭാര്യ താഹിറ. അഞ്ച് മക്കള്‍. യു.പി നോയിഡ സ്വദേശിയായ സയ്യിദ് ശകീബ് ഖസീം യൂനിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസറാണ്. അധികാരമേറ്റശേഷം ആദ്യമായി രക്ഷിതാക്കള്‍ക്കായി പുറപ്പെടുവിച്ച ആദ്യ സര്‍ക്കുലറില്‍ സുകൂളിന്‍െറ സമഗ്രവികസനത്തിന് കര്‍മപദ്ധതി ആവിഷ്കരിക്കുമെന്നും രക്ഷിതാക്കളെ വിശ്വാസത്തിലെടുത്തും സുതാര്യമായ ആശയവിനിമയത്തിലൂടെയും ഇത് സാധ്യമാക്കുമെന്നും ചെയര്‍മാന്‍ ഉറപ്പ് നല്‍കി.
നാട്ടില്‍നിന്ന യോഗ്യരായ അധ്യാപകരെ റിക്രൂട്ട് ചെയ്യല്‍, കുട്ടികളൂടെ ഐഡന്‍റിഫിക്കേഷന്‍ ബാഡ്ജ്, അശാസ്ത്രീയവും യുക്തിദീക്ഷയില്ലാത്തതുമായ ശിക്ഷാനടപടികള്‍ അവസാനിപ്പിക്കല്‍, മാതൃസംഗമം നടക്കുന്ന സമയത്തുതന്നെ പുരുഷ രക്ഷിതാക്കള്‍ക്ക് സ്കൂളിലത്തെി അധികൃതരുമായി സംസാരിക്കാന്‍ അവസരം തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കുമെന്നും അറിയിച്ചു. ജനറല്‍ ബോഡി യോഗത്തിന് അനുമതി സംഘടിപ്പിക്കുമെന്നു വാഗ്ദാനമുണ്ട്. രണ്ടാമത്തെയോ മൂന്നാമത്തെയോ കുട്ടിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട് വരുമാനം തീരെ കുറഞ്ഞ രക്ഷിതാക്കളൂടെ സാമ്പത്തികഭാരം ലഘൂകരിക്കാന്‍ ചാരിറ്റി ഫണ്ട് ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ ത്രൈമാസ ഫീസ് അടക്കാന്‍ വൈകിയതിന് കഴിഞ്ഞ കമ്മിറ്റി ഒരു കുട്ടിക്ക് 50 റിയാല്‍ നിരക്കില്‍ പിഴ ഏര്‍പ്പെടുത്തിയ് നടപടി മരവിപ്പിച്ചിട്ടുണ്ട്. ഖസീമിലെ ഇന്ത്യന്‍ സമൂഹത്തിന്‍െറ ആശയാഭിലാഷങ്ങള്‍ക്കനുസരിച്ച ബുറൈദ ഇന്ത്യന്‍ സ്കൂളിന്‍െറ നിലവാരമുയര്‍ത്താന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇതിനായി പൊതുസമൂഹത്തിന്‍െറ സഹകരണം പ്രതീക്ഷിക്കുന്നതായും മുഹമ്മദ് ബഷീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus