അപകടത്തിന്‍െറ ഞെട്ടലില്‍ മൂന്നു മലയാളികള്‍

റിയാദ്: ‘റിയാദിലത്തൊന്‍ 20 മിനുട്ട് മാത്രം ശേഷിക്കേയാണ് അതുണ്ടായത്. ടോയ്ലറ്റില്‍ പോയി തിരിച്ച് സീറ്റില്‍ വന്നിരുന്ന് അല്‍പ നിമിഷങ്ങള്‍ക്കകം ഭൂമികുലുങ്ങുന്നതുപോലെ തോന്നി. അതെന്താണെന്ന് മനസ്സിലാകുംമുമ്പ് ഇരുന്ന സീറ്റടക്കം തലകുത്തിമറിഞ്ഞു. ബോഗി പല വട്ടം കരണം മറിഞ്ഞെങ്കിലും സീറ്റില്‍ മുറുകെ പിടിച്ചതു കാരണം തെറിച്ചുപോയില്ല. ചരിഞ്ഞുവീണ ബോഗിക്കുള്ളില്‍ ഏറെ നേരം കുടുങ്ങിപ്പോയി. കൈയില്‍ കിട്ടിയ എന്തോ കൊണ്ട് വിന്‍ഡോ ഗ്ളാസ് അടിച്ചു തകര്‍ത്ത് അതിലൂടെയാണ് പുറത്തത്തൊന്‍ കഴിഞ്ഞത്...’ കണ്ണൂര്‍ കൂത്തുപറമ്പ്, കാഞ്ഞിലേരി സ്വദേശി നൗഫല്‍ ഓര്‍ത്തെടുക്കുന്നു. ബുധനാഴ്ച രാവിലെ ദമ്മാം - റിയാദ് റൂട്ടിലെ ഖുറൈസിന് സമീപം പാളം തെറ്റിയ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരനായിരുന്നു നൗഫല്‍ (27). അപകടത്തില്‍പെട്ട മൂന്നു ബോഗികളില്‍ മലയാളികള്‍ നൗഫലുള്‍പ്പെടെ മൂന്നു പേരാണുണ്ടായിരുന്നത്. കോയമ്പത്തൂരില്‍ സ്ഥിരതാമസമായ പാലക്കാട് ചിറ്റൂര്‍ സ്വദേശി ശ്രീധര്‍ (45), മലപ്പുറം വണ്ടൂര്‍ സ്വദേശി അബ്ദുല്‍ അസീസ് (47). കാലിന് നല്ല വേദന അനുഭവപ്പെട്ടെങ്കിലും കിട്ടിയ സമയം കൊണ്ട് കുറേപ്പേരെ ബോഗികള്‍ക്കുള്ളില്‍ നിന്ന് പുറത്തത്തെിക്കാന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നതായി നൗഫല്‍ പറഞ്ഞു. പൊതുമേഖല ട്രാന്‍സ്പോര്‍ട്ടിങ് കമ്പനിയായ ‘സാപ്റ്റികോ’യുടെ ദമ്മാമിലെ കാര്‍ഗോ ഡിവിഷനില്‍ ജീവനക്കാരനായ നൗഫല്‍ ജോലിയാവശ്യാര്‍ഥമാണ് റിയാദിലേക്ക് പുറപ്പെട്ടത്. സഹപ്രവര്‍ത്തകനും നാട്ടുകാരനുമായ അബ്ദുല്‍ഹകീം കണ്ണവം നൗഫലിനെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോഴാണ് അപകടത്തില്‍പെട്ട വിവരം അറിയിച്ചുകൊണ്ടുള്ള നൗഫലിന്‍െറ ഫോണ്‍ വരുന്നത്. കരഞ്ഞുകൊണ്ടാണ് അപകട വിവരം അവന്‍ അറിയിച്ചതെന്ന് ഹകീം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നൗഫലിനോടൊപ്പം അതേ തസ്തികയില്‍ ജോലി ചെയ്യുന്ന ഹകീം ചൊവ്വാഴ്ച തന്നെ റിയാദിലത്തെിയിരുന്നു. ഇരുവരും ഒരുമിച്ച് വരാനിരുന്നതാണെങ്കിലും തിരക്ക് കാരണം ഒരേ ട്രെയിനില്‍ ടിക്കറ്റ് കിട്ടിയില്ല. ഹകീം റെയില്‍വേ സ്റ്റേഷനിലത്തെുമ്പോഴേക്കും പരിക്കേറ്റവരേയും കൊണ്ട് പ്രത്യേക ട്രെയിന്‍ എത്തിക്കഴിഞ്ഞിരുന്നു. പിന്നെ ആംബുലന്‍സില്‍ നൗഫലിനോടൊപ്പം അല്‍ ഈമാന്‍ ആശുപത്രിയിലത്തെി. നൗഫലിന്‍െറ ഇടുപ്പിനാണ് പരിക്കേറ്റത്. നടക്കാന്‍ പ്രയാസമുണ്ട്. അല്‍ ഖോബാറിലെ അല്‍ റിസായത്ത് കമ്പനിയില്‍ സെയില്‍സ് ഡിവിഷന്‍ ഉദ്യോഗസ്ഥനായ ശ്രീധറും ജോലിയുടെ ഭാഗമായാണ് റിയാദിലേക്ക് പുറപ്പെട്ടത്. പതിവായ യാത്രയില്‍ ആദ്യമായാണ് ഇങ്ങനെയൊരു അപകടമെന്ന് അദ്ദേഹം പറഞ്ഞു. അല്‍ ഹസയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ അബ്ദുല്‍ അസീസ് സ്വകാര്യ ആവശ്യത്തിനാണ് റിയാദിലത്തെിയത്. ഇരുവര്‍ക്കും നിസ്സാര പരിക്കാണേറ്റത്. മൂവരേയും അല്‍ ഈമാന്‍ ആശുപത്രിയില്‍നിന്ന് വൈകീട്ടോടെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് ബത്ഹയിലെ ശിഫ അല്‍ ജസീറ പോളിക്ളിനിക്കിലത്തെി വിശദമായി പരിശോധനക്ക് വിധേയരായി. പരിക്കേറ്റവര്‍ക്ക് തുണയായി രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തകരായ നസീര്‍ മുതുകുറ്റി, ബഷീര്‍ കക്കാട് എന്നിവര്‍ ഒപ്പമുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus