|
എന്നെ പങ്കാളിയാക്കിയത് പേസിനെ സമാധാനിപ്പിക്കാന്‍ -സാനിയ
![]() ലണ്ടന്‍: ഒളിമ്പിക്സില്‍ മഹേഷ് ഭൂപതിയുമായി സഖ്യത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട ലിയാണ്ടര്‍ പേസിനെ സാന്ത്വനിപ്പിക്കാന്‍ തന്നെ ഇരയാക്കിയെന്ന് സാനിയാ മിര്‍സ. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി മിക്സഡ് ഡബ്ള്‍സില്‍ ആരോടൊപ്പവും കളിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കിയ 25കാരി ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷനെയും (എ.ഐ.ടി.എ) പേസിനെയും ഭൂപതിയെയും വിമര്‍ശിച്ചു. പ്രമുഖനായ താരത്തെ സമാധാനിപ്പിക്കുന്നതിന് രാജ്യത്തെ ഒന്നാം നമ്പര്‍ കളിക്കാരിയായ തന്നെ അപമാനിക്കുകയായിരുന്നുവെന്ന് ഒളിമ്പിക് ടിക്കറ്റ് ലഭിച്ചതിനുശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സാനിയ തുറന്നടിച്ചു. സാനിയയോട് പൂര്‍ണ കടപ്പാടെന്ന് ഭൂപതിലണ്ടന്: ലണ്ടന്‍ ഒളിമ്പിക്സില്‍ ഒരുമിച്ച് കളിക്കാമെന്ന ഉറപ്പുപാലിക്കാന്‍ താന്‍ ശ്രമിച്ചില്ലെന്ന സാനിയാ മിര്‍സയുടെ ആരോപണത്തിന് മഹേഷ് ഭൂപതിയുടെ മറുപടി. താന്‍ സാനിയയോട് പൂര്‍ണമായും കടപ്പെട്ടിരിക്കുന്നുവെന്നും അവരുടെ കാര്യത്തില്‍ സഹതാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാനിയയോട് ചോദിക്കാതെയാണ് ടീം തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. കോര്‍ട്ടില്‍ തങ്ങള്‍ക്ക് മികച്ച റെക്കോഡുണ്ട്. അവസരം നല്‍കിയാല്‍ ഒളിമ്പിക്സ് മിക്സഡ് ഡബ്ള്‍സില്‍ താരവുമൊന്നിച്ച് കളിക്കാന്‍ തയാറാണെന്ന് ഭൂപതി കൂട്ടിച്ചേര്‍ത്തു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍