|
കനേരിയയെ ആഗോളതലത്തില്‍ വിലക്കണമെന്ന് ഐ.സി.സി
ക്വാലാലംപുര്‍: തദ്സമയ വാതുവെപ്പില്‍ പങ്കാളിയായ പാകിസ്താന്‍ ലെഗ് സ്പിന്നര്‍ ഡാനിഷ് കനേരിയയെ ആഗോളതലത്തില്‍ വിലക്കണമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ക്രിക്കറ്റ് ബോര്‍ഡുകളോട് നിര്‍ദേശിച്ചു. താരത്തെ വിലക്കിക്കൊണ്ട് ഇംഗ്ളീഷ് ക്രിക്കറ്റ് അധികൃതര്‍ എടുത്ത തീരുമാനത്തെ മാനിക്കുകയും അംഗീകരിക്കുകയും വേണമെന്ന് ഐ.സി.സി ആവശ്യപ്പെട്ടു. 2009ല്‍ ദുര്‍ഹാമുമായുള്ള മത്സരത്തിലാണ് എസ്സെക്സ് കളിക്കാരനായിരുന്ന കനേരിയ വാതുവെപ്പില്‍ ഏര്‍പ്പെട്ടത്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട സഹതാരം മെര്‍വിന്‍ വെസ്റ്റ്ഫീല്‍ഡ് കനേരിയയുടെ പങ്ക് ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹം കുടുങ്ങുകയായിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍