കല്‍പറ്റ: കുരുമുളക് കൃഷിക്ക് ഉണര്‍വേകാന്‍ അടക്ക സുഗന്ധവിള ഡയറക്ടറേറ്റിന്‍െറ ആഭിമുഖ്യത്തില്‍ കൃഷി വകുപ്പ്, കേരള കാര്‍ഷിക സര്‍വകലാശാല, ഭാരതീയ സുഗന്ധവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട്, സുഗന്ധവിള ബോര്‍ഡ് എന്നിവ ജില്ലയില്‍ കര്‍ക്ഷക കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നു. കുരുമുളക് കര്‍ഷകര്‍, ജനപ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
അമ്പലവയല്‍, നെന്മേനി, മീനങ്ങാടി, ബത്തേരി പഞ്ചായത്തുകളിലെ കര്‍ഷകരുടെ കൂട്ടായ്മ ബുധനാഴ്ച അമ്പലവയല്‍ കമ്യൂണിറ്റി ഹാളില്‍ രാവിലെ ഒമ്പതുമുതല്‍ നടക്കും.
ദേശീയ സുഗന്ധവിള ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആനന്ദരാജ് മുഖ്യപ്രഭാഷണം നടത്തും.
വ്യാഴാഴ്ച മേപ്പാടി, ജൂലൈ രണ്ടിന് മുട്ടില്‍, മൂന്നിന് പനമരം, നാലിന് വെള്ളമുണ്ട എന്നിവിടങ്ങളിലും കര്‍ഷക കൂട്ടായ്മകള്‍ ചേരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍