സീറ്റില്‍: നാലു വര്‍ഷത്തെ മാത്രം പ്രവര്‍ത്തന കാലയളവില്‍ 50 ലക്ഷം ഉപേഭോക്താക്കളെ സ്വന്തമാക്കിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ യാമ്മറിനെ സോഫ്റ്റ്വെയര്‍ അതികായന്‍ മൈക്രോസോഫ്റ്റ് വിലക്കെടുത്തു. 120 കോടി ഡോളറാണ് യാമ്മറിന് മൈക്രോസോഫ്റ്റ് വിലയിട്ടത്. കഴിഞ്ഞ മാസം തന്നെ ധാരണയിലത്തെിയിരുന്നുവെങ്കിലും തിങ്കളാഴ്ചയാണ് ഇരുവരും കച്ചവടം ഉറപ്പിച്ചത്.
കമ്പനികളില്‍ തൊഴിലെടുക്കുന്നവരെ ഉദ്ദേശിച്ചാണ് യാമ്മര്‍ രംഗത്തത്തെിയത്. കമ്പനിയുടെ ആഭ്യന്തരമായ ആശയവിനിമയങ്ങള്‍ക്കും സഹകരണങ്ങള്‍ക്കും ജീവനക്കാര്‍ക്കിടയില്‍ ഗ്രൂപ്പുകള്‍ രൂപവത്കരിക്കുന്നതിനും ഇവര്‍ക്കിടയില്‍ സ്വതന്ത്ര സമ്പര്‍ക്കത്തിനും സൗകര്യമൊരുക്കുന്നുവെന്നതാണ് യാമ്മറിന്‍െറ പ്രത്യേകത.

നിങ്ങളുടെ അഭിപ്രായങ്ങള്‍