ഹഫറില്‍ സംഘട്ടനം; നിരവധി പേര്‍ക്ക് പരിക്ക്Published on Wed, 06/27/2012 - 10:51 ( 47 weeks 23 hours ago)
ഹഫര്‍ അല്‍ ബാതിന്‍: ഹഫര്‍ അല്‍ ബാതിന് സമീപം അല്‍ അസീസിയയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന രൂക്ഷമായ സംഘട്ടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇതുമായി ബന്ധപ്പെട്ട് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘട്ടനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ ഉടന്‍ വന്‍ പൊലീസ് സംഘം എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. അക്രമം നടത്തിയ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം തുടങ്ങി. |

നിങ്ങളുടെ അഭിപ്രായങ്ങള്‍