ദമ്മാം: മൂന്നു വര്‍ഷം മുമ്പ് സൈഹാത്തിലെ കടയില്‍ വെടിയേറ്റു മരിച്ച തൃശൂര്‍ തൊയക്കാവ് സ്വദേശി കുഞ്ഞുമുഹമ്മദിന്‍െറ (55) ഘാതകരുടെ വധശിക്ഷ നടപ്പാക്കി. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ സൈഹാത്ത് പൊലീസ് സ്റ്റേഷന് സമീപത്തെ മൈതാനത്താണ് കൊലപാതകികളായ മൂന്നു സ്വദേശി യുവാക്കളുടെ ശിക്ഷ നടപ്പാക്കിയത്. ഇന്ത്യക്കാരുള്‍പ്പെടെ നൂറുകണക്കിന് പേര്‍ സാക്ഷികളായി.
ഹുസൈന്‍ ബിന്‍ അഹ്മദ് ബിന്‍ ജാസിം സുവൈഹാത്, അബ്ദുല്‍ അസീസ് ബിന്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍മഅ്തൂഖ്, ഹുസൈന്‍ ബിന്‍ ഇബ്രാഹിം ബിന്‍ അബ്ദുല്ല അല്‍മഅ്തൂഖ് എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചത് ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദി മാധ്യമങ്ങള്‍ ഏറെ വാര്‍ത്താ പ്രാധാന്യം കൊടുത്ത സംഭവമായിരുന്നു കുഞ്ഞുമുഹമ്മദിന്‍െറ വധം. പ്രവാസികളില്‍ കടുത്ത ഞെട്ടലും ഭയവും സൃഷ്ടിച്ച കൊലപാതകത്തിലെ പ്രതികളെ അതിവിദഗ്ധമായാണ് പൊലീസ് വലയിലാക്കിയത്.
2009 സെപ്റ്റംബര്‍ ഏഴിന് (റമദാന്‍ 16) കട കൊള്ളയടിക്കാനുള്ള മൂന്ന് സ്വദേശി യുവാക്കളുടെ ശ്രമത്തിനിടെയാണ് കുഞ്ഞുമുഹമ്മദ് വെടിയേറ്റു മരിച്ചത്. റമദാനില്‍ കടക്ക് മുകളില്‍ തന്നെ താമസിക്കുന്ന മകളുടെ വീട്ടില്‍ നോമ്പുതുറന്ന ശേഷം വീണ്ടും കട തുറക്കാനത്തെിയതായിരുന്നു കുഞ്ഞുമുഹമ്മദ്. പെട്ടെന്ന് കടയിലേക്ക് തള്ളിക്കയറിയ രണ്ട് യുവാക്കള്‍ കട കൊള്ളയടിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ചെന്ന കുഞ്ഞുമുഹമ്മദിന് തോളിനും കൈക്കും കുത്തേറ്റു. രക്ഷപ്പെടാന്‍ വാതിലിനരികിലേക്ക് ഓടിയ കുഞ്ഞുമുഹമ്മദിനെ അക്രമികളിലൊരാള്‍ വെടിവെച്ചു വീഴ്ത്തി. ഇതേസമയം, അക്രമി സംഘത്തിലെ മറ്റൊരാള്‍ പുറത്ത് വാഹനവുമായി കാത്തുനിന്നു. കൃത്യം കഴിഞ്ഞ ഉടന്‍ പുറത്തിറങ്ങിയ യുവാക്കള്‍ വാഹനത്തില്‍ കയറി രക്ഷപ്പെടുകയു ചെയ്തു. എന്നാല്‍, കടയുടെ മുകളില്‍ താമസിക്കുന്ന കുടുംബം സംഭവം അറിഞ്ഞില്ല. അല്‍പം കഴിഞ്ഞ് വിവരമറിഞ്ഞ മരുമകന്‍ ആസിഫ്് ഓടിയത്തെിയപ്പോഴേക്കും കുഞ്ഞുമുഹമ്മദ് മരിച്ചിരുന്നു.
കുഞ്ഞുമുഹമ്മദിന്‍െറ ഭാര്യ സാജിദ സൗദിയിലത്തെിയിട്ട് 17 ദിവസമേ ആയിരുന്നുള്ളൂ. പിറ്റേ ദിവസം കുടുംബവുമൊത്ത് ഉംറക്ക് പുറപ്പെടാനിരുന്നതായിരുന്നു.
നിരവധി തട്ടിപ്പും അക്രമങ്ങളും അരങ്ങേറുന്ന സൈഹാത്തില്‍ നടന്ന കൊലപാതകത്തെ പൊലീസ് ഗൗരവത്തോടെ കാണുകയും പ്രതികളെ കണ്ടത്തൊന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. സൈഹാത്ത് പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്്ഥരായ ബ്രിഗേഡിയര്‍ ശഫീഖ് അല്‍ സുവൈനി, നായിഫ് സഹ്റാനി എന്നിവരാണ് അന്വേഷണസംഘത്തിന് നേതൃത്വം കൊടുത്തത്്. ഇവരുടെ തന്ത്രപരമായ നീക്കത്തിലൂടെ പ്രതികള്‍ വലയിലായി. അക്രമി സംഘത്തെ സംഭവം നടന്ന ബഖാലയിലത്തെിച്ച് വിശദമായ തെളിവെടുപ്പ് നടത്തി.
ലൈസന്‍സില്ലാത്ത·തോക്ക് ഉപയോഗിച്ചാണ് തങ്ങള്‍ കൊല നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. കുഞ്ഞുമുഹമ്മദിനെ കൊല്ലുന്നതിനു മുമ്പ് അക്രമി സംഘം ഒരു സ്വദേശിയുടെ വിലപിടിച്ച മൊബൈല്‍ തട്ടിയെടുത്തിരുന്നു. ഇതിനെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍