മുംബൈ: രാജ്യാന്തരവിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞത് ഓഹരിവിപണിക്ക് ആശ്വാസമേകി. രണ്ടു ദിവസത്തെ തകര്‍ച്ചക്കുശേഷം സെന്‍സെക്സ് 24.42 പോയന്‍റ് മെച്ചപ്പെട്ട് 16906.58ലും നിഫ്റ്റി 6.15 പോയന്‍റ് ഉയര്‍ന്ന് 5120.80ലുമാണ് ഇടപാടുകള്‍ അവസാനിപ്പിച്ചത്. ക്രൂഡ് ഓയിലിന്‍െറ വില കുറഞ്ഞത് റിഫൈനറി ഓഹരികളില്‍ നിക്ഷേപതാല്‍പര്യം ശക്തമാക്കി. എന്നാല്‍, രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ പര്യാപ്തമായ നടപടികള്‍ റിസര്‍വ് ബാങ്കിന്‍െറ ഭാഗത്തുനിന്നുമുണ്ടാകാഞ്ഞത് ചൊവ്വാഴ്ചയും വിപണിയില്‍ പ്രതിഫലിച്ചു. ജൂണ്‍ 28ന് തുടങ്ങാനിരിക്കുന്ന യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി മേഖലയിലെ സാമ്പത്തിക പ്രതിസന്ധി തടയാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചേക്കില്ളെന്ന ആശങ്ക ആഗോളവിപണിയെയും പ്രതികൂലമായി ബാധിച്ചു.
ഒ.എന്‍.ജി.സി, ഗെയ്ല്‍ ഇന്ത്യ, ആര്‍.ഐ.എല്‍, ടാറ്റാ പവര്‍, ടി.സി.എസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, സണ്‍ഫാര്‍മ, ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഐ.ടി.സി, ഇന്‍ഫോസിസ്, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍