12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

ഇഫ്ളു: സാങ്കേതിക തടസ്സം നീങ്ങുന്നു

ഇഫ്ളു: സാങ്കേതിക തടസ്സം നീങ്ങുന്നു

മലപ്പുറം: ഹൈദരാബാദ് കേന്ദ്രമായ ഇംഗ്ളീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്സിറ്റി (ഇഫ്ളു) സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതിലെ സാങ്കേതിക തടസ്സങ്ങള്‍ നീങ്ങുന്നു.
യൂനിവേഴ്സിറ്റിക്കു വേണ്ടി മലപ്പുറം പാണക്കാട് 75 ഏക്കര്‍ ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്‍ഫ്രാ സ്ട്രക്ചര്‍ കേരളയുടെ (ഇന്‍കെല്‍) കൈവശമുള്ള 250 ഏക്കര്‍ ഭൂമിയില്‍ 75 ഏക്കറിന്‍െറ സര്‍വേ ഈയാഴ്ച ആരംഭിക്കും. ഭൂമി ലഭിക്കാതിരുന്നതാണ് യൂനിവേഴ്സിറ്റി പ്രവര്‍ത്തനം തുടങ്ങാന്‍ ഇതുവരെ തടസ്സമായിരുന്നത്.
സര്‍വേ പൂര്‍ത്തിയാക്കി ഭൂമി കൈമാറുന്നതോടെ ഒരു മാസത്തിനകം യൂനിവേഴ്സിറ്റിയുടെ നിര്‍മാണം ആരംഭിക്കാനാവും. നിര്‍മാണം ത്വരിതപ്പെടുത്തുന്നതിനായി ഭൂമിയുടെ കൈവശാവകാശം രജിസ്ട്രേഷനു മുമ്പുതന്നെ അഡ്വാന്‍സായി ഇഫ്ളു അധികൃതര്‍ക്ക് കൈമാറും. യൂനിവേഴ്സിറ്റി തുടങ്ങാനുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാറില്‍നിന്ന് ലഭിക്കണമെങ്കില്‍ ഭൂമി വേണമെന്നതിനാലാണ് കൈവശ രേഖകള്‍ ആദ്യംതന്നെ കൈമാറുന്നത്. രജിസ്ട്രേഷന്‍ നടപടികള്‍ പിന്നീട് പൂര്‍ത്തീയാക്കാനാണ് കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചത്. ഇഫ്ളുവിന് നേരത്തെ 100 ഏക്കര്‍ ഭൂമി കൈമാറാനായിരുന്നു ധാരണ. എന്നാല്‍, ഇഫ്ളുവിന്‍െറ ഹൈദരാബാദ് ആസ്ഥാനം പോലും 30 ഏക്കര്‍ ഭൂമിയിലായതിനാല്‍ 75 ഏക്കര്‍ സ്ഥലം മതിയാവുമെന്ന് സര്‍ക്കാര്‍ നിശ്ചയിക്കുകയായിരുന്നു.
ഇനി കൂടുതല്‍ ഭൂമി ആവശ്യമാണെങ്കില്‍ അത് നല്‍കാനും ഇന്‍കെല്‍ ഒരുക്കമാണെന്ന് സ്ഥലം പരിശോധിച്ച ശേഷം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡി. ശശിധരന്‍ വെളിപ്പെടുത്തി. ഒരു മാസത്തിനകം കെട്ടിട നിര്‍മാണം ആരംഭിക്കാനാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
മലപ്പുറത്തുനിന്ന് ഒമ്പത് കിലോമീറ്റര്‍ ദൂരെ പാണക്കാടുള്ള ഇന്‍കെല്‍ എജു ഹെല്‍ത്ത് സിറ്റിയിലേക്ക് വീതിയേറിയ റോഡില്ല എന്നതാണ് അധികൃതരെ കുഴക്കുന്നത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ മേല്‍മുറിയില്‍നിന്നും മലപ്പുറം-വേങ്ങര റോഡില്‍ കാരാത്തോടുനിന്നും എജു സിറ്റിയിലത്തൊം. എന്നാല്‍, രണ്ട് റോഡുകളും വീതി കുറഞ്ഞതാണ്. മലപ്പുറം കോട്ടപ്പടി ഹാജിയാര്‍ പള്ളിയില്‍നിന്ന് 15 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാന്‍ ശ്രമം പുരോഗമിക്കുകയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com