12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

നഴ്സിങ് മേഖലയില്‍ 620 ഒഴിവ്

നഴ്സിങ് മേഖലയില്‍ 620 ഒഴിവ്

ദല്‍ഹിയിലും ചണ്ഡീഗഢിലുമായി 620 സ്റ്റാഫ് നഴ്സിന്‍െറ ഒഴിവുണ്ട്. ദല്‍ഹി മെഡിക്കല്‍ സൂപ്രണ്ട് ഓഫീസിന് കീഴിലുള്ള തേജ് ബഹാദൂര്‍ ഹോസ്പിറ്റലില്‍ 120 ഒഴിവാണുള്ളത്. കരാറടിസ്ഥാനത്തില്‍ പതിനൊന്ന് മാസത്തേക്കാണ് നിയമനം. ജനറല്‍ സീറ്റില്‍ 61 ഒഴിവാണുള്ളത്. എസ്.സി 18, എസ്ടി 9 , ഒബിസി 32 എന്നിങ്ങനെയാണ് സംവരണ സീറ്റുകള്‍.

പ്രായം 32 കവിയരുത്.
യോഗ്യത: എസ്.എസ് എല്‍.സി , നഴ്സിങ്ങില്‍ എ ഗ്രേഡ് സറട്ടിഫിക്കറ്റ്.മിഡ് വൈഫറിയില്‍ സര്‍ട്ടിഫിക്കറ്റ് വേണം. ഹിന്ദി ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയണം.
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 3.

ദല്‍ഹിയില്‍ ആറ് ഫാര്‍മസിസ്റ്റുകളുടെ ഒഴിവും ഉണ്ട്. പ്രായം 18 -30
ബി ഫാര്‍മസി അല്ലെങ്കില്‍ ഫിസിക്സ്/ കെമിസ്ട്രി/ ബയോളജി പഠിച്ചിട്ടുള്ള പ്ളസ്ടു സയന്‍സും ഫാര്‍മസിയിലുള്ള അംഗീകൃത ഡിപ്ളോമയും.
അപേക്ഷ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്തെടുത്ത് ഫോട്ടോ പതിച്ചിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ www.gtbh.delhigovt.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും

ചണ്ഡീഗഡില്‍ 500 സ്റ്റാഫ് നഴ്സിന്‍െറ ഒഴിവുകളാണ് ഉള്ളത്. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി : ജൂലൈ 16.

പ്രായം: 18-25,
യോഗ്യത : ജനറല്‍ നഴ്സിങ് ആന്‍റ് മിഡ്ഫൈറി കോഴ്സില്‍ ഡിപ്ളോമ അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ്
കൂടുതല്‍ വിവരങ്ങള്‍ക്ക് www.gmch.gov.in
0172 -2665253-58


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com