12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

ദേശീയപാത 47 വികസനം: സത്യഗ്രഹം 100 ദിവസം പിന്നിട്ടു

തൃശൂര്‍: ദേശീയപാത 47 അവകാശ സംരക്ഷണ സമിതിയുടെ സത്യഗ്രഹം 100 ദിവസം പിന്നിട്ടു. മുല്ലക്കരയിലെ പന്തലില്‍ ജനകീയ കൂട്ടായ്മ നടത്തി. സ്വകാര്യ കുത്തകകള്‍ നേരിട്ട് ഇടപെടുന്ന റോഡ് നിര്‍മാണം ഉള്‍പ്പെടുന്ന വികസന കാര്യങ്ങളെകുറിച്ചും അതുമൂലം ദുരിതമനുഭവിക്കേണ്ടി വരുന്നവരെ പരിഗണിക്കാതെ വേണ്ട ഒത്താശ ചെയ്ത് കൊടുക്കുന്ന ഉദ്യോഗസ്ഥ -ഭരണ രംഗത്തുള്ളവരെയും കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ നിശിതമായി വിമര്‍ശിച്ചു.
അഡ്വ. ജോണ്‍ (സി.പി.ഐ), കെ.ജി.കെ. സുന്ദരരാജന്‍ മാസ്റ്റര്‍ (ബി.ജെ.പി), എം.വി. ചന്ദ്രന്‍ (സി.പി.ഐ എം.എല്‍), മജീദ് മുല്ലക്കര (പി.ഡി.പി), ആര്‍.എം. സുലൈമാന്‍ (സോളിഡാരിറ്റി), വി.എ. മൊയ്തീന്‍ (സി.പി.ഐ, സി.ഡി. പാപ്പച്ചന്‍, സോമന്‍ മുടിക്കോട്, സദാനന്ദന്‍ തോപ്പില്‍, ഡേവീസ് മുളയംറോഡ് തുടങ്ങിയവര്‍ സംസാരിച്ചു.
ശശി മങ്ങാട്ട്, തങ്കപ്പന്‍ നായരങ്ങാടിയില്‍, വി.എം. രവി, വേണു കല്ലാറ്റ്, ഐസക്ക് വേങ്ങാശേരി, പി.ഡി. ഷാജു, ജോസഫ് ഇളമറ്റത്ത്, ആന്‍റണി വേങ്ങാശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി പൊലീസ് നടപടി നേരിടേണ്ടി വന്നവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. സത്യഗ്രഹ സമരപ്പന്തലിലെ നിറസാന്നിധ്യമായ അപ്പുണ്ണിയേട്ടനെ ആദരിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com