അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി മേഖലയില്‍ കുടിവെള്ളവിതരണ പൈപ്പുകള്‍ പൊട്ടി ശുദ്ധജലം പാഴാവുന്നത് തുടര്‍ക്കഥയാവുന്നു. ബസ്സ്റ്റാന്‍ഡിന് സമീപം പൈപ്പ് പൊട്ടി വെള്ളം പാഴാവാന്‍ തുടങ്ങി ആഴ്ചകള്‍ കഴിഞ്ഞിട്ടും അധികൃതര്‍ തകരാര്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധം ശക്തമായി. ഗുണനിലവാരം കുറഞ്ഞതും കാലപ്പഴക്കവുമാണ് പൈപ്പുകള്‍ പൊട്ടാന്‍ കാരണം.
എക്കാല്‍, കുന്നിരിക്ക, വണ്ണാന്‍െറമെട്ട, ഓടത്തില്‍ പീടിക, താഴെ കാവിന്മൂല എന്നിവിടങ്ങളിലൊക്കെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നുണ്ട്.
പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍