സന്തോഷ് പണ്ഡിറ്റിന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ അംഗത്വം

സന്തോഷ് പണ്ഡിറ്റിന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ അംഗത്വം

തിരുവനന്തപുരം: സിനിമയുടെ പിന്നണിയിലും മുന്നണിയിലും ഒരുപോലെ പയറ്റി മലയാളിയുടെ സമ്മിശ്ര പ്രതികരണം ഏറ്റുവാങ്ങിയ സന്തോഷ് പണ്ഡിറ്റിന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ അംഗത്വം. ഇതോടെ അംഗീകൃത ചലച്ചിത്ര നിര്‍മാതാവെന്ന കുപ്പായം അണിഞ്ഞിരിക്കുകയാണ് പണ്ഡിറ്റ്. ഇനി മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള മലയാളത്തിലെ മുന്‍നിര താരങ്ങളെയടക്കം തന്‍െറ ചിത്രത്തിലേക്ക് പണ്ഡിറ്റിന് ക്ഷണിക്കാനാവും. അംഗത്വം നല്‍കിയ അസോസിയേഷന് പണ്ഡിറ്റ് നന്ദി പറഞ്ഞു. രണ്ടാമത്തെ ചിത്രമായ ‘സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്’ ജൂലൈ 13ന് പുറത്തിറങ്ങാനിരിക്കെയാണ് പണ്ഡിറ്റിന് അംഗത്വം ലഭിച്ചിരിക്കുന്നത്. താരസംഘടനയായ അമ്മയിലും ഫെഫ്കയിലും അംഗത്വത്തിനുള്ള ശ്രമത്തിലാണിപ്പോള്‍ അദ്ദേഹം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus