സ്ത്രീ ജീവനക്കാരെ നിയമിക്കാത്ത 25 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിPublished on Tue, 06/26/2012 - 08:54 ( 46 weeks 5 days ago)
![]() റിയാദ് : സ്ത്രീജീവനക്കാരെ നിയമിക്കണമെന്ന മന്ത്രാലയ നിബന്ധന ലംഘിച്ച 25 വ്യാപാരസ്ഥാപനങ്ങള്‍ തൊഴില്‍മന്ത്രാലയം അടച്ചുപൂട്ടി. സ്ത്രീകളുടെ സ്വകാര്യവസ്ത്രങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും സ്ത്രീകളെ നിയമിക്കണമെന്ന് നേരത്തെ മന്ത്രാലയം ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ജനുവരി 5 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരികയും ചെയ്തിരുന്നു. എന്നാല്‍ ഇതാദ്യമായാണ് സ്ത്രീവല്‍ക്കരണവുമായി ബന്ധഗ്ഗെട്ട് തലസ്ഥാനത്ത് വ്യാപാരസ്ഥാപനങ്ങള്‍ മന്ത്രാലയം അടച്ചുപൂട്ടുന്നത്. |


നിങ്ങളുടെ അഭിപ്രായങ്ങള്‍