12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

പ്ളസ് വണ്‍ പ്രവേശം: രണ്ടാം അലോട്ട്മെന്‍റ് ലിസ്റ്റ് ഇന്ന്

പ്ളസ് വണ്‍ പ്രവേശം: രണ്ടാം  അലോട്ട്മെന്‍റ് ലിസ്റ്റ് ഇന്ന്

തിരുവനന്തപുരം: ഏകജാലകരീതിയിലുള്ള പ്ളസ് വണ്‍ പ്രവേശത്തിന്‍െറ മുഖ്യഅലോട്ട്മെന്‍റ് പ്രക്രിയയിലെ രണ്ടാമത്തെയും അവസാനത്തേതുമായ അലോട്ട്മെന്‍റ് ലിസ്റ്റ് 26ന് പ്രസിദ്ധീകരിക്കും. വിശദാംശങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുള്ള പ്രവേശം 26,27 തീയതികളില്‍ നടക്കും. താല്‍കാലിക പ്രവേശത്തില്‍ തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ അലോട്ട്മെന്‍റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും അതത് സ്കൂളുകളില്‍ ഫീസടച്ച് സ്ഥിര പ്രവേശം നേടണം. അലോട്ട്മെന്‍റ് ലഭിച്ചവര്‍ അലോട്ട് ചെയ്ത സ്കൂളില്‍ നിര്‍ബന്ധമായി 27ന് വൈകുന്നേരം അഞ്ചിന് മുമ്പ് സ്ഥിരപ്രവേശം നേടണം. 28നായിരിക്കും പുതിയ അധ്യയനവര്‍ഷത്തിലേക്കുള്ള ക്ളാസുകള്‍ ആരംഭിക്കുന്നതെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
രണ്ടാമത്തെ അലോട്ട്മെന്‍റിനൊപ്പം പട്ടികജാതി-വര്‍ഗ വിഭാഗത്തിന്‍െറ സ്പെഷല്‍ അലോട്ട്മെന്‍റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. രണ്ട് ഫലങ്ങളും അഡ്മിഷന്‍ വെബ്സൈറ്റില്‍ വെവ്വേറെ പ്രസിദ്ധീകരിക്കും.
ഒഴിവുള്ള പട്ടികജാതി-വര്‍ഗ സീറ്റുകളിലേക്ക് പുതുതായി ക്ഷണിച്ച അപേക്ഷകള്‍ പരിഗണിച്ചശേഷം പട്ടികജാതി-വര്‍ഗ സ്പെഷല്‍ അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ഈ അലോട്ട്മെന്‍േറാടുകൂടി പ്രവേശത്തിന്‍െറ ആദ്യഘട്ടം പൂര്‍ത്തിയാവും. എസ്.എസ്.എല്‍.സി സേ പാസായവര്‍ക്കും നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റ് വിദ്യാര്‍ഥികള്‍ക്കും വേണ്ടിയുള്ള സപ്ളിമെന്‍ററി അലോട്ട്മെന്‍റ് അപേക്ഷ സ്വീകരിക്കുന്ന തീയതിയും അപേക്ഷാഫോറത്തിന്‍െറ ലഭ്യതയെ സംബന്ധിക്കുന്ന വിവരങ്ങളും പിന്നാലെ അറിയിക്കും. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്‍റ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നിലവിലുള്ള അപേക്ഷ പുതുക്കി ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് നല്‍കാം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com