12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

ഹ്യോസുങ് വീണ്ടും

ഹ്യോസുങ് വീണ്ടും

കൊറിയയിലെ സകലകലാ വല്ലഭരാണ് ഹ്യോസുങ്. അവര്‍ പണ്ട് രണ്ട് ബൈക്ക് മോഡലുകള്‍ ഇന്ത്യയില്‍ എത്തിച്ചു. കോമറ്റും അക്വിലയും. മഹീന്ദ്രയില്‍ വിലയംപ്രാപിച്ച കൈനറ്റിക്കായിരുന്നു ഇതിനുത്തരവാദി. 18 ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ചായിരുന്നു വില്‍പന. കൈനെറ്റിക്കിന്‍െറ നിര്യാണത്തോടെ അനാഥരായ ഹ്യോസുങ് ഗാര്‍വെയര്‍ മോട്ടോഴ്സിനെക്കൊണ്ട് വണ്ടികള്‍ വില്‍പ്പിക്കാമോയെന്ന് ശ്രമിച്ചു. പക്ഷേ പ്രയോജനമുണ്ടായില്ല. ഇപ്പോള്‍ മഹാരാഷ്ട്ര സ്വദേശികളായ ഡിഎസ്കെ മോട്ടോഴ്സ് ഹ്യോസുങ് ബൈക്കുകള്‍ വില്‍ക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ്. അവര്‍ നിര്‍മാണശാലയും ഡീലര്‍ഷിപ്പുകളും ഏറ്റെടുക്കും. ഹ്യോസുങിന്‍െറ കൂറ്റന്‍വണ്ടികള്‍ക്കൊപ്പം കുഞ്ഞന്‍ ബൈക്കുകളും വില്‍ക്കുമെന്നാണ് അവര്‍ പറയുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com