കൊല്ലം: യുവാവിന്‍െറ പീഡനശ്രമം പ്രതിരോധിക്കവെ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. വര്‍ക്കല മുണ്ടയില്‍ പഴവിള വീട്ടില്‍ ലിജി (19)ആണ് ഞായറാഴ്ച രാത്രിയോടെ മരിച്ചത്.വര്‍ക്കലയിലെ ഫാന്‍സി ഷോപിലെ ജീവനക്കാരിയായിരുന്ന ലിജി ഈ മാസം എട്ടിനാണ് അതിക്രമത്തിനിയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഒരു യുവാവ് കയ്യേറ്റത്തിന് മുതിരുകയായിരുന്നു. ഇത് പ്രതിരോധിച്ച ലിജിയുടെ ദേഹത്തേക്ക് ബൈക്കിലത്തെിയ അക്രമി വണ്ടിയോടിച്ച് കയറ്റി. ഗുരുതരനിലയില്‍ ആദ്യം വര്‍ക്കല ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രയിലും ലിജിയെ പ്രവേശിപ്പിച്ചു. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ലിജിയുടെ മൃതദേഹവുമായി വര്‍ക്കല പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍