12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

റെക്കോര്‍ഡിന്‍െറ ഉയരങ്ങളിലേറാന്‍ കുല്‍ക്കര്‍ണി ദമ്പതികള്‍

റെക്കോര്‍ഡിന്‍െറ ഉയരങ്ങളിലേറാന്‍  കുല്‍ക്കര്‍ണി ദമ്പതികള്‍

പുണെ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ദമ്പതികള്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഗിന്നസില്‍ കയറാനുള്ള ഒരുക്കത്തലാണ് കുല്‍ക്കര്‍ണി ദമ്പതികള്‍. നിലവിലെ ‘ഉന്നതരെ’ അട്ടിമറിക്കാനാവുമെന്ന പ്രതീക്ഷയിലാണ് 52കാരനായ ശരത് കുല്‍ക്കര്‍ണിയും ഭാര്യയും 46 കാരിയുമായ സന്‍ജോതും. ഏഴടി 1.5 ഇഞ്ച്ആണ് ശരതിന്‍െറ ഉയരമെങ്കില്‍ ആറടി 2.6 ഇഞ്ചുകാരിയാണ് സന്‍ജോത. ഇവരുടെയും രണ്ട് പെണ്‍മക്കളായ 22കാരി മര്‍ഗയും 16 കാരി സാന്യയും പൊക്കത്തില്‍ ഒട്ടും പിന്നിലല്ല. യഥാക്രമം ആറടി,ആറടി നാലിഞ്ച് എന്നിങ്ങനെയാണ് രണ്ടു പേരുടെയും ഉയരം. ഇവരും കൂടെ ചേര്‍ന്ന് ‘ഉയരംകൂടിയ കുടുംബം’ എന്ന മറ്റൊരു റെക്കോര്‍ഡും എത്തിപ്പിടിക്കാനാവുമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്. തങ്ങള്‍ വിവാഹിതരായ 1989തില്‍ ലിംക ബുക് ഓഫ് റെക്കോര്‍ഡില്‍ കുല്‍ക്കര്‍ണി ദമ്പതികള്‍ കയറിപ്പറ്റിയിരുന്നു."ഉയരം കൊണ്ട് ഞങ്ങള്‍ ഒരുപാട് പ്രയസങ്ങള്‍ അനുഭവിച്ചിട്ടുണ്ട് ഞങ്ങള്‍. വ്യത്യസ്ത ജീവിതം നയക്കുന്നവര്‍ എന്ന അര്‍ഥത്തില്‍ അംഗീകരിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മറ്റുള്ളവരില്‍നിന്ന് പരിഹാസവും ആക്ഷേപവും ആവോളം കേട്ടിട്ടുണ്ട്"-ശരത് പറഞ്ഞു. കുഗ്രാമത്തിലെജീവിതത്തിനിടയില്‍ സന്‍ജോതക്കുമുണ്ടായി പല ദുരനുഭവങ്ങളും. ഇന്ത്യയില്‍ ആണുങ്ങളേക്കാള്‍ ഇത്തരം പ്രശ്നങ്ങനെ അതിജീവിക്കാന്‍ സ്ത്രീകള്‍ക്ക് പ്രയാസമാണെന്ന് തന്‍െറ അനുഭവങ്ങളില്‍നിന്ന് അവര്‍ പറയുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com