തിരുവനന്തപുരം: ലക്ഷങ്ങളും കോടികളും സമ്മാനമടിച്ചെന്ന നിലയില്‍ ആഗോള കുത്തക കമ്പനികളുടേയും സ്ഥാപനങ്ങളുടേയും പേരിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകം.
ഇതിന്‍െറ ഉറവിടം കണ്ടത്തൊന്‍ കഴിയാതെ അധികൃതര്‍ വലയുന്നു. എസ്.എം.എസ് ,ഇ-മെയില്‍ സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പുകള്‍ നടക്കുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങുന്നതായാണ് കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വിലയിരുത്തല്‍. ഇത്തരം സന്ദേശങ്ങളില്‍ വശംവദരാകരുതെന്ന മുന്നറിയിപ്പ് പൊലീസ് ഉള്‍പ്പെടെ നല്‍കുന്നുണ്ടെങ്കിലും കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. നിരവധി കേസുകളാണ് സംസ്ഥാനത്തുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് സൈബര്‍ സ്റ്റേഷനിലെയും ഹൈടെക് സെല്ലുകളിലേയും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇ.എസ്.പി.എന്‍, കൊക്കക്കോള തുടങ്ങിയ വന്‍കിട സ്ഥാപനങ്ങളുടേയും കമ്പനികളുടെയും പേരുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകളാണ് ഈയിടെ വര്‍ധിച്ചത്.
മുമ്പ് ആഫ്രിക്കന്‍ ബാങ്കുകളുമായി ബന്ധപ്പെട്ട ലോട്ടറിയടിച്ചെന്ന ഇ-മെയില്‍ സന്ദേശം നല്‍കിയുള്ള തട്ടിപ്പുകളാണ് നടന്നിരുന്നതെങ്കില്‍ ഈയിടെയായി മൊബൈല്‍ നമ്പറും ഇ-മെയില്‍ വിലാസവും സമ്മാനത്തിന് അര്‍ഹമായെന്ന എസ്.എം.എസുകളിലൂടെയുള്ള തട്ടിപ്പാണ് വ്യാപകമായത്. ഇംഗ്ളണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന തരത്തില്‍ ഉപഭോക്താവില്‍ വിശ്വാസം വളര്‍ത്തുന്ന നിലയിലുള്ള സന്ദേശങ്ങളാണ് അയക്കുന്നത്.
നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഈ വര്‍ഷത്തെ ഇ.എസ്.പി.എന്‍-ഐ.സി.സി പ്രെമോ അവാര്‍ഡിന് അര്‍ഹമായിട്ടുണ്ടെന്നും ആ സമ്മാനത്തിനുള്ള ആവശ്യം ഉന്നയിക്കാന്‍ വിശദാംശങ്ങള്‍ അവര്‍ നിഷ്കര്‍ഷിക്കുന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കണമെന്നുമുള്ള നിര്‍ദേശമാണ് വരുന്നത്. ഈ സന്ദേശം ലഭിക്കുമ്പോള്‍ നല്ളൊരു ശതമാനം തങ്ങളുടെ വിശദാംശങ്ങള്‍ അയക്കാറുണ്ട്. അതിന്‍െറ അടിസ്ഥാനത്തില്‍ ഫോണിലൂടെയും പിന്നീട് നേരിട്ടും ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ പ്രതിനിധികള്‍ രംഗത്തത്തെും. സമ്മാനത്തുക ലഭിക്കാന്‍ പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിന് നിശ്ചിത തുക പ്രോസസിങ്ങിന് നല്‍കണമെന്നും അവര്‍ ആവശ്യപ്പെടും. വന്‍തുക സ്വപ്നം കാണുന്നവര്‍ ഈ തുക അവര്‍ പറയുന്ന അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നു. ഏജന്‍റുമാര്‍ എത്തി പണം കൈപ്പറ്റാറുമുണ്ട്. പിന്നീട് പണം കാത്തിരുന്ന് മടുക്കുമ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന് ഉപഭോക്താക്കള്‍ക്ക് ബോധ്യപ്പെടുക. മറ്റുള്ളവര്‍ കളിയാക്കുമോയെന്ന് ഭയന്ന് ഭൂരിപക്ഷവും ഇക്കാര്യങ്ങള്‍ പുറത്തുപറയാറില്ല. ചിലര്‍ പൊലീസില്‍ പരാതി നല്‍കും. തട്ടിപ്പ് സംഘത്തിന്‍െറ ഉറവിടം കണ്ടത്തെുക ശ്രമകരമാണെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഇത്തരം സന്ദേശങ്ങള്‍ അയക്കുന്ന ഇ-മെയില്‍ വിലാസങ്ങളും എസ്.എം.എസുകളും വ്യാജവിലാസങ്ങളിലുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
അതിനാല്‍ ഉറവിടം കണ്ടത്തെുക എളുപ്പമല്ല. ഇ-മെയില്‍, മൊബൈല്‍ ഫോണുകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ അത് കൈകാര്യം ചെയ്യുന്ന കമ്പനികള്‍ തയാറുമല്ല. ഇന്‍റര്‍പോള്‍ പോലുള്ള അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സികളുടെ സഹായങ്ങള്‍ ഇതുസംബന്ധിച്ച അന്വേഷണത്തിന് വേണം. എന്നാല്‍ ഇത് ലഭിക്കുക ഏറെ പ്രയാസകരമാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു. നടപടികളേക്കാള്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്ന ഉപദേശമാണ് പൊലീസ് നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍